Section

malabari-logo-mobile

താളം തെറ്റി കെഎസ്ആര്‍ടിസി സര്‍വീസ്

HIGHLIGHTS : തിരുവനന്തപുരം: കെഎസ്ആര്‍ടിസി സര്‍വ്വീസ് താളം തെറ്റി. നാലായിരത്തോളം കെഎസ്ആര്‍ടിസി എം പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടതോടെയാണ് സര്‍വ്വീസ് താളം തെറ...

തിരുവനന്തപുരം: കെഎസ്ആര്‍ടിസി സര്‍വ്വീസ് താളം തെറ്റി. നാലായിരത്തോളം കെഎസ്ആര്‍ടിസി എം പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടതോടെയാണ് സര്‍വ്വീസ് താളം തെറ്റിയിരിക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ 980 സര്‍വ്വീസുകളാണ് മുടങ്ങിയിരിക്കുന്നത്. ഇതെതുടര്‍ന്ന് ആയിരക്കണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്.

കണ്ടക്ടര്‍മാര്‍ ഇല്ലാതായതോടെ പലയിടങ്ങളിലും ഡ്രൈവര്‍മാര്‍ക്കും ജോലിക്കിറങ്ങാന്‍ കഴിഞ്ഞില്ല.

sameeksha-malabarinews

ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടുള്ള സത്യവാങ്മൂലം കെഎസ്ആര്‍ടിസി എംഡി ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. പിരിച്ചുവിടലിനെതിരെ താല്‍ക്കാലിക ജീവനക്കാര്‍ നല്‍കിയ ഹര്‍ജി ഇന്ന് ഡിവിഷന്‍ ബെഞ്ച് പരിഗണിക്കും. കഴിഞ്ഞദിവസം പുനഃപരിശോധന ഹര്‍ജി നല്‍കിയിരുന്നെങ്കിലും അത് പരിഗണിക്കാന്‍ ഹൈക്കോടതി തയ്യാറായിരുന്നില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!