നാല് ട്രാന്‍സ്‌ജെന്‍ഡറുകള്‍ ശബരിമല ദര്‍ശനം നടത്തി

പത്തനംതിട്ട: നാല് ട്രാന്‍സ്‌ജെന്‍ഡറുകളും ശബരിമല ദര്‍ശനം നടത്തി. ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്തുനിന്നാണ് ഇവര്‍ ശബരിമലയിലേക്ക് പുറപ്പെട്ടത്. പോലീസ് സുരക്ഷയിലാണ് പമ്പയിലെത്തിയത്.

ഹൈക്കോടതി നിരീക്ഷണ സമിതിയുടെയും തന്ത്രി പന്തളം കൊട്ടാരം എന്നിവരുടെയും അനുമതിയോടെയണ് ട്രാന്‍സ്‌ജെന്‍ഡറുകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയത്.

കഴിഞ്ഞ ഞായറാഴ്ച ശബരിമല ദര്‍ശനത്തിനെത്തിയ ഇവരെ എരുമേലിയില്‍ തടഞ്ഞത് ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

Share news
error: Content is protected !!
Scroll to Top