കെ റെയിൽ; കണ്ണൂരിൽ സാമൂഹിക ആഘാത പഠനത്തിന് സർക്കാർ വിജ്ഞാപനമിറങ്ങി

തിരുവനന്തപുരം: കേരളത്തിൽ സാമൂഹിക ആഘാത പഠനത്തിന് സർക്കാർ വിജ്ഞാപനം പുറത്തിറക്കി. അലൈൻമെൻറ് ലെ കല്ലിടൽ ഏറെക്കുറെ പൂർത്തിയായ കണ്ണൂർ ജില്ലയിലെ പഠനത്തിനാണ് വിജ്ഞാപനം പുറത്തിറങ്ങിയത്. സാമൂഹിക ആഘാത പഠനം നൂറു ദിവസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് കാണിച്ചാണ് റവന്യൂ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ എ ജയതിലക് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.

കേരള വോളണ്ടറി ഹെൽത്ത് സർവീസിനെയാണ് സാമൂഹിക ആഘാതം പഠനത്തിനായി ഏർപ്പെടുത്തിയിരിക്കുന്നത്.

എത്രയധികം ആളുകളെ പദ്ധതിയുടെ ഭാഗമായി കുടിയോഴിപ്പിക്കേണ്ടിവരും എത്രപേർക്ക് പദ്ധതിമൂലം മാറി താമസിക്കേണ്ടിവരും മറ്റു പ്രത്യാഘാതങ്ങൾ ഉണ്ടാകുമോ തുടങ്ങിയ കാര്യങ്ങളെല്ലാം പഠനവിധേയമാകും. ഈ റിപ്പോർട്ട് അനുസരിച്ചാകും നഷ്ടപരിഹാരത്തുക അടക്കമുള്ള പുനരധിവാസപാക്കേജിന്റെ കാര്യങ്ങൾ നിശ്ചയിക്കുക.

Share news
error: Content is protected !!
Scroll to Top