ചങ്ങനാശ്ശേരിയില്‍ കെ റെയില്‍ പ്രതിഷേധത്തിനിടെ സംഘര്‍ഷം;മണ്ണെണ്ണയൊഴിച്ച് സമരക്കാരുടെ ആത്മഹത്യാ ഭീഷണി

കോട്ടയം:ചങ്ങനാശ്ശേരി മാടപ്പള്ളിയില്‍ കെ റെയില്‍ പ്രതിഷേധത്തിനിടെ സംഘര്‍ഷം.
അഞ്ചു മണിക്കൂറോളം നീണ്ടുനിന്ന ശക്തമായ പ്രതിഷേധത്തിനൊടുവില്‍ പോലീസ് സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സമരക്കാരെ ഇവിടെ നിന്ന് മാറ്റിയ ശേഷമാണ് കല്ലിടല്‍ നടപടികള്‍ പുനരാരംഭിച്ചത്.

4 സ്ത്രീകള്‍ ഉള്‍പ്പെടെ 23 പേരെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്
സ്ഥലത്തെത്തിയ കേരള കോണ്‍ഗ്രസ് നേതാക്കളായ ജോസഫ് എം പുതുശ്ശേരിയെയും വി ജെ ലാലിയെയും പോലീസ് അറസ്റ്റ് ചെയ്തു.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ലാലിയെ ചെത്തിപ്പുഴ ആശുപത്രിയിലേക്ക് മാറ്റി

കല്ലിടാന്‍ ഉദ്യോഗസ്ഥര്‍ എത്തിയതോടെ പ്രകോപിതരായ പ്രതിഷേധക്കാര്‍
ഇവരെ ഗോ ബാക് വിളിക്കുകയായിരുന്നു. സര്‍വ്വേ കല്ലുമായി എത്തിയ വാഹനത്തിന് നേര്‍ക്കും കല്ലേറുണ്ടായി

പ്രതിഷേധത്തിനിടെ മണ്ണെണ്ണയൊഴിച്ചു ആത്മഹത്യാശ്രമം നടത്തിയ സമരക്കാരെ പൊലീസ് ഇടപെട്ടാണ് ഇതില്‍നിന്നു പിന്തിരിപ്പിച്ചത്

രാവിലെ 9 മണിമുതല്‍ സംയുക്തസമരസമിതി യുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ സില്‍വര്‍ലൈന്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത്
പ്രതിഷേധവുമായി എത്തുകയായിരുന്നു. ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ തന്നെ സമരക്കാര്‍ വാഹനത്തിന്റെ ചിലര്‍ക്ക് പൊട്ടിക്കുകയും മടങ്ങി പോകണം എന്ന് അവരോട് ആവശ്യപ്പെടുകയും ചെയ്തു.

എന്നാല്‍ പോലീസ് ഉദ്യോഗസ്ഥരും രണ്ടാമതും സര്‍വേ കല്ലുകള്‍ സ്ഥാപിക്കാന്‍ എത്തിയതോടെയാണ് നാട്ടുകാര്‍ വീണ്ടും സംഘടിച്ചത്. ഒരു കാരണവശാലും ഈ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും പോലീസ് എത്രയും വേഗം ഇവിടെ നിന്നും മടങ്ങി പോകണമെന്നും സമരക്കാരുടെ പ്രധാന ആവശ്യം. ബിജെപി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള സംയുക്തസമരസമിതി ആണ് മടപ്പള്ളിയില്‍ സമരം നടത്തുന്നത്.

 

Share news
error: Content is protected !!
Scroll to Top