തിരുവനന്തപുരം: സംസ്ഥാനത്ത് മികച്ച ഇന്റര്‍നെറ്റ് ബ്രോഡ്ബാന്റ് കണക്റ്റിവിറ്റി ഒരുക്കാന്‍ ലക്ഷ്യമിടുന്ന കെ ഫോണ്‍ പദ്ധതി അതിവേഗം പുരോഗമിക്കുകയാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയവും കോവിഡും ഉള്‍പ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങള്‍ മറികടന്ന് കെ ഫോണ്‍ അതിന്റെ ലക്ഷ്യത്തോട് അടുക്കുകയാണെന്നും മെയ് മാസത്തോടെ മുഴുവന്‍ മണ്ഡലങ്ങളിലും 100 വീതം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ കെ ഫോണ്‍ കണക്ഷന്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടതുപക്ഷ സര്‍ക്കാര്‍ പറഞ്ഞത് പ്രവര്‍ത്തികമാക്കും എന്നത് കഴിഞ്ഞ ആറ് വര്‍ഷത്തെ കേരളത്തിന്റെ അനുഭവമാണെന്നും ആ അനുഭവം തെറ്റല്ലെന്ന് വീണ്ചും തെളിയിച്ചുകൊണ്ട് കെ ഫോണ്‍ പദ്ധതി വിജയകകമായി പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
2600 കീ.മി ഒപ്റ്റിക്കല്‍ ഗ്രൗണ്ട് വയര്‍ സ്ഥാപിക്കാനുള്ളതില്‍ 2045 കീ.മി പൂര്‍ത്തീകരിച്ചു. നെറ്റവര്‍ക്ക് ഓപറേറ്റിംഗ് സെന്ററിന്റെ പണികള്‍ തീര്‍ന്നു. എന്റ് ഓഫീസ് കണക്റ്റിവിറ്റി ലക്ഷ്യമിടുന്ന 30,000 സര്‍ക്കാര്‍ ഓഫീസുകളില്‍ 3019 എണ്ണം 2021 ഡിസംബര്‍ 31ഓടെ പ്രവര്‍ത്തനസജ്ജമായി.ബാക്കിയുള്ളവ ജൂണില്‍ പൂര്‍ത്തിയാകും.




