Section

malabari-logo-mobile

മൂന്ന് ചീറ്റ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി ജ്വാല

HIGHLIGHTS : Jwala gave birth to three cheetah cubs in Kuno National Park.

ഭോപാല്‍: കുനോ നാഷണല്‍ പാര്‍ക്കില്‍ ജ്വാല മൂന്ന് ചീറ്റ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. നമീബിയയില്‍ നിന്ന് എത്തിച്ച ജ്വാല എന്ന് പേരുളള ചീറ്റയാണ് പ്രസവിച്ചത്. കേന്ദ്ര പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദ്ര യാദവ് ഇക്കാര്യം എക്‌സിലൂടെ അറിയിച്ചു. ഇത് രാണ്ടാം തവണയാണ് ജ്വാല പ്രസവിക്കുന്നത്. അമ്മപ്പുലിയുടെയും കുഞ്ഞുങ്ങളുടെയും വീഡിയോ എക്‌സില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

നമീബിയയില്‍ നിന്ന് കൊണ്ടുവന്ന മറ്റൊരു ചീറ്റയായ ആശ ചീറ്റ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി ആഴ്ചകള്‍ക്ക് ശേഷമാണ് ജ്വാല പ്രസവിച്ചത്,’ എന്ന് ഭൂപേന്ദ്ര യാദവ് എക്‌സില്‍ കുറിച്ചു.

sameeksha-malabarinews

കരയിലെ ഏറ്റവും വേഗതയേറിയ മൃഗമായ പുള്ളിപ്പുലിക്ക് ഇന്ത്യയില്‍ വംശനാശം സംഭവിച്ചതായി പ്രഖ്യാപിക്കപ്പെട്ടിരുന്നു.ഇത് പരിഹരിക്കാന്‍ വേണ്ടിയാണ് കേന്ദ്രഗവണ്‍മെന്റ് പദ്ധതിയുടെ ഭാഗമായി ദക്ഷിണാഫ്രിയില്‍ നിന്നും നമീബിയയില്‍ നിന്നും പുലികളെ കുനോ നാഷണല്‍ പാര്‍ക്കിലേക്ക് കൊണ്ടുവന്നത്. നമീബിയയില്‍ നിന്ന് എട്ട് പുള്ളിപ്പുലികളെയാണ് കൊണ്ടുവന്നത്. അഞ്ച് പെണ്‍പുലികളും മൂന്ന് ആണ്‍പുലികളും. 2022 സെപ്തംബര്‍ 1 7 ാം തിയതി ഇവയെ പാര്‍ക്കിലേക്ക് തുറന്നുവിട്ടു. പിന്നീട് 2023 ല്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് 12 പുലികളെ കൂടി കൊണ്ടുവന്നിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!