Section

malabari-logo-mobile

ജൂലൈ കനിഞ്ഞില്ലെങ്കില്‍ രാജ്യത്ത് വരള്‍ച്ച

HIGHLIGHTS : ദില്ലി : ഇന്ത്യയുടെ ഭൂരിപക്ഷം മേഖലകളിലും മഴ തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ ഇത്തവണ കനിത്തില്ല. മണ്‍സൂണിലെ ആദ്യമാസത്തില്‍ രാജ്യത്തുടനീളം വളരെ കുറഞ്ഞ അള...

Varalcha (1)ദില്ലി : ഇന്ത്യയുടെ ഭൂരിപക്ഷം മേഖലകളിലും മഴ തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ ഇത്തവണ കനിത്തില്ല. മണ്‍സൂണിലെ ആദ്യമാസത്തില്‍ രാജ്യത്തുടനീളം വളരെ കുറഞ്ഞ അളവില്‍ മാത്രമാണ് മഴ ലഭിച്ചത്. ജൂലൈയിലും, ആഗസ്റ്റിലും, സെപ്റ്റംബറിലും മഴ ലഭിച്ചില്ലെങ്കില്‍ രാജ്യം കനത്ത വരള്‍ച്ച നേരിടേണ്ടി വരുമെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്.

ഇത്തവണ ജൂണില്‍ ലഭിക്കേണ്ട മഴയില്‍ 42 ശതമാനത്തിന്റെ കുറവാണ് അനുഭവപ്പെട്ടത്. 113 വര്‍ഷത്തിനിടയില്‍ ഇന്ത്യയില്‍ ഇത്തരത്തില്‍ 12 തവണ മാത്രമാണ് ജൂണ്‍മാസത്തില്‍ മഴ ക്ഷാമം ഉണ്ടായിട്ടുള്ളത്. 10 വര്‍ഷം മുമ്പാണ് ഇത്തരത്തില്‍ ഒരവസ്ഥ മുമ്പാണ്ടായത്. തെക്കന്‍ കര്‍ണ്ണാടകത്തിലും, കേരളത്തിലും തമിഴ്‌നാടിന്റെ ചില ഭാഗങ്ങളിലും മാത്രമാണ് കുറച്ചെങ്കിലും മഴ ലഭിച്ചത്. ഗോവ മാഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ മഴ വളരെ കുറവാണ്. ഗുജറാത്തിലും രാജസ്ഥാനിലും ലഭിക്കേണ്ട മഴയുടെ 20 ശതമാനം മാത്രമാണ് ലഭിച്ചത്. ജൂലൈ 15 വരെ ഈ അവസ്ഥ തുടര്‍ന്നാല്‍ ഈ സംസ്ഥാനങ്ങളില്‍ അടിയന്തിര സഹായമെത്തിക്കേണ്ട നടപടി തുടരേണ്ടി വരും.
മഴയുടെ കുറവ് സംസ്ഥാനങ്ങള്‍ തിരിച്ചുള്ള കണക്ക്

sameeksha-malabarinews

കര്‍ണ്ണാടക – 35 ശതമാനം കുറവ്
കൊങ്കണ്‍, ഗോവ – 56 ശതമാനം കുറവ്
കേരളം – 24 ശതമാനം കുറവ്
ഗുജറാത്ത് – 88 ശതമാനം കുറവ്
രാജസ്ഥാന്‍ – 80 ശതമാനം കുറവ്

ഈ സംസ്ഥാനങ്ങളില്‍ പലതും വൈദ്യുതിക്കായി ജല വൈദ്യുത നിലയങ്ങളെ ആശ്രയിക്കുന്നതിനാല്‍ വരള്‍ച്ചക്ക് പുറമെ രൂക്ഷമായ വൈദ്യുതക്ഷാമവും രാജ്യം നേരിടേണ്ടി വരും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!