Section

malabari-logo-mobile

ഇരിട്ടി പീഡനം; എല്ലാ പ്രതികള്‍ക്കും ജീവപര്യന്തം

HIGHLIGHTS : കണ്ണൂര്‍ : പ്രായപൂര്‍ത്തിയാകാത്ത ബംഗാളി പെണ്‍കുട്ടിയെ ഇരിട്ടിയില്‍ കൂട്ടമാനഭംഗത്തിനിരയാക്കിയ കേസിലെ മുഴുവന്‍ പ്രതികള്‍ക്കും ജീവപര്യന്തം തടവ്. ആദ്യ ...

stop rapeകണ്ണൂര്‍ : പ്രായപൂര്‍ത്തിയാകാത്ത ബംഗാളി പെണ്‍കുട്ടിയെ ഇരിട്ടിയില്‍ കൂട്ടമാനഭംഗത്തിനിരയാക്കിയ കേസിലെ മുഴുവന്‍ പ്രതികള്‍ക്കും ജീവപര്യന്തം തടവ്. ആദ്യ മൂന്ന് പ്രതികള്‍ക്ക് ഒന്നേകാല്‍ ലക്ഷം രൂപവീതവും, നാലാം പ്രതിക്ക് ഒരു ലക്ഷം രൂപയും പിഴയൊടുക്കാന്‍ കോടതി വിധിച്ചു. ഈ തുക പെണ്‍കുട്ടിക്ക് നഷ്ടപരിഹാരമായി നല്‍കണം. ഹീനകൃത്യം നടത്തിയ പ്രതികള്‍ യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്നും വിധി സമൂഹത്തിന് മാതൃകയാകണമെന്നും ജില്ലാ സെഷന്‍സ് ജഡ്ജി വി ഷര്‍സി നിരീക്ഷിച്ചു.

മുര്‍ഷിദാബാദ് കബില്‍പൂര്‍ സ്വദേശിനിയായ പതിനാറുകാരിയായ പെണ്‍കുട്ടിയെ 2011 ഡിസംബര്‍ 24 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതികളായ വയത്തൂര്‍ പൂന്തോട്ടത്തില്‍ വീട്ടില്‍ ബിജു, കണ്ണോത്ത് വീട്ടില്‍ മുഹമ്മദ് ഷെരീഫ്, കൊമ്പനപറമ്പില്‍ മുഹമ്മദ് സാലി, എന്‍ഐ ജംഷീര്‍ എന്നിവര്‍ക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ വീതം പിഴയും കോടതി വിധിച്ചു. ആദ്യ മൂന്നു പ്രതികള്‍ക്ക് 6 വര്‍ഷം തടവും 25,000 രൂപ പിഴയും അധികമായി വിധിച്ചിട്ടുണ്ട്. പ്രതികള്‍ക്ക് ശരിയായ ശിക്ഷ ലഭിച്ച വിധിയാണിതെന്ന് വാദിഭാഗം അഭിഭാഷകന്‍ പ്രതികരിച്ചു.

sameeksha-malabarinews

കൂട്ടബലാത്സംഗം, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ട് പോകല്‍, തടഞ്ഞ് നിര്‍ത്തല്‍, കൈകൊണ്ട് ആക്രമിക്കല്‍, പരസ്പര ധാരണയോടെ കുറ്റകൃത്യം ചെയ്യല്‍ എന്നീ കുറ്റങ്ങള്‍ക്ക് 366 (2) എ, 376 ജി, 342, 323, 34 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.

തന്റെ കാമുകനെ അനേ്വഷിച്ച് വന്ന പെണ്‍കുട്ടിയെയും ബന്ധുക്കളെയും ലോറിയില്‍ കയറ്റി ഇരിട്ടിയിലെത്തിച്ച് ആളൊഴിഞ്ഞ പറമ്പില്‍ വെച്ച് ബന്ധുക്കളെ കെട്ടിയിട്ട് പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കുകയായിരുന്നു. എന്നാല്‍ ഇതിനെതിരെ ഹൈക്കോടതിയില്‍ പോകുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!