കോഴിക്കാട് : വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡനത്തിനിരയാക്കിയ അധ്യാപകന്‍ അറസ്റ്റില്‍. കോഴിക്കോട് വേങ്ങേരി യുപി സ്‌കൂളിലെ അധ്യാപനെതിരെയാണ് വിദ്യാര്‍ത്ഥിനികള്‍ പരാതി നല്‍കിയത്. വിദ്യാര്‍ത്ഥികളുടെ പരാതിയെ തുടര്‍ന്ന് നന്‍മണ്ടം സ്വദേശിയായ ഹരിദാസിനെ പോലീസ് അറസ്റ്റ് ചെയ്തു.
സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങിനിടെ വിദ്യാര്‍ത്ഥിനികളോട് അധ്യാപകന്‍ മോശമായി പെരുമാറുന്ന വിവരം നേരത്തെ വിവരം ലഭിക്കുകയും ഇതേ തുടര്‍ന്ന് ഇയാളെ താക്കീത് ചെയ്ത് വിടുകയും ചെയ്തിരുന്നു. എന്നാല്‍ വീണ്ടും വിദ്യാര്‍ത്ഥികളോട് മോശമായി ഇയാള്‍ പെരുമാറുകയും ചെയ്തതോടെ വിദ്യാര്‍ത്ഥിനികളില്‍ ചിലര്‍ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ക്ക് പരാതി നല്‍കുകയായിരുന്നു. വനിത എസ്‌ഐയുടെ നേതൃത്വത്തില്‍ സ്‌കൂളിലെത്തിയ സംഘം വിദ്യാര്‍ത്ഥിനികളില്‍ നിന്ന് മൊഴിയെടുത്തു.
അധ്യാപകനെതിരെ ഒരു വിദ്യാര്‍ത്ഥിനി മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്. അതേസമയം കൂടുതല്‍ വിദ്യാര്‍ത്ഥിനികളെ ഇയാള്‍ പീഡിപ്പിച്ചതായി സൂചനയുണ്ട്. ഇതേ കുറിച്ച് പോലീസ് അനേ്വഷിച്ച് വരികയാണ്. കസ്റ്റഡിയില്‍ എടുത്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.




