Section

malabari-logo-mobile

തിരുവല്ല കുടുംബ കോടതിയില്‍ ജഡ്ജിയുടെ കാര്‍ അടിച്ചു തകര്‍ത്തു

HIGHLIGHTS : Judge's car vandalized at Tiruvalla Family Court

‘തിരുവല്ല കുടുംബ കോടതി ജഡ്ജി ജി.ആര്‍. ബുല്‍കുലിന്റെ കാര്‍ അടിച്ചു തകര്‍ത്തു. കോടതിയില്‍ വിസ്താരത്തിനിടെ പലതവണ ക്ഷുഭിതനായ തേഞ്ഞിപ്പലം കടയ്ക്കാട്ടുപാറ അമൃത് സാഗറില്‍ ഇ.പി. ജയപ്രകാശ് (53) ആണ് കോടതിക്കു മുന്നില്‍ പാര്‍ക്കു ചെയ്തിരുന്ന കാറിന്റെ ചില്ലു തകര്‍ത്തത്. വിവാഹമോചനത്തിന് ആറു കൊല്ലമായി കോടതി കയറിയിറങ്ങുന്ന മര്‍ച്ചന്റ് നേവി റിട്ടയേഡ് ക്യാപ്റ്റനായ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തിരുവല്ല നഗരസഭ വളപ്പിലെ കുടുംബ കോടതിയില്‍ ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം നടന്നത്. ആറ് വര്‍ഷമായിട്ടും വിവാഹമോചന കേസില്‍ തീര്‍പ്പാകാതെ വന്നതോടെയാണ് ജഡ്ജിക്കെതിരെ രോഷാകുലനായി പ്രതി കാര്‍ അടിച്ചു തകര്‍ത്തത്.

sameeksha-malabarinews

മംഗലാപുരം സ്വദേശിയാണ് ജയപ്രകാശ്. ഇദ്ദേഹവും ഭാര്യയുമായുള്ള കേസ് ഇന്നും കോടതിയുടെ പരിഗണനയ്ക്ക് വന്നെങ്കിലും മാറ്റിവെച്ചിരുന്നു. ഇതില്‍ പ്രകോപിതനായ ജയപ്രകാശ് നഗരസഭയ്ക്ക് അടുത്തുള്ള ചന്തയില്‍ പോയി മണ്‍വെട്ടി വാങ്ങി തിരികെയെത്തി. പിന്നാലെ കേസ് പരിഗണിക്കുന്ന ജില്ലാ ജഡ്ജിയുടെ ബോര്‍ഡ് വെച്ച ഔദ്യോഗിക വാഹനത്തിന്റെ മുന്നിലും പിന്നിലുമുള്ള ഗ്ലാസുകള്‍ ജയപ്രകാശ് അടിച്ചു തകര്‍ക്കുകയായിരുന്നു.

ഉടന്‍ പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. വിവാഹമോചന കേസില്‍ ജീവനാംശം ആവശ്യപ്പെട്ട് ജയപ്രകാശിന്റെ ഭാര്യയും അടൂര്‍ സ്വദേശിയുമായ സ്ത്രീ പത്തനംതിട്ട കോടതിയില്‍ കേസ് നല്‍കിയിരുന്നു. പിന്നീട് കേസ് തിരുവല്ല കോടതിയിലേക്ക് മാറ്റി. എന്നാല്‍ ഇവിടെ കേസിന്റെ വിചാരണ അനന്തമായി നീട്ടി ജഡ്ജി ബുദ്ധിമുട്ടിക്കുകയാണെന്ന് ജയപ്രകാശ് ആരോപിച്ചു. ഇതിന്റെ ദേഷ്യത്തിലാണ് താന്‍ കാര്‍ തകര്‍ത്തതെന്നും ജയപ്രകാശ് പോലീസിന് മൊഴി നല്‍കി. കഴിഞ്ഞദിവസം ജഡ്ജിയെ വിമര്‍ശിച്ച് ജയപ്രകാശ് ഫേസ്ബുകില്‍ പോസ്റ്റും ഇട്ടിരുന്നു. കുടുംബ കോടതി ജഡ്ജിയുടെ ഔദ്യോഗിക വാഹനമാണ് അടിച്ചുതകര്‍ത്തത്. സംഭവത്തില്‍ ജയപ്രകാശിനെതിരെ പൊതുമുതല്‍ നശിപ്പിച്ചതിനടക്കം വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!