മഞ്ജുവാര്യര്‍ വീണ്ടും തമിഴകത്തേക്ക്

മലയാളത്തിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ വീണ്ടും തമിഴകത്തേക്ക്. പ്രിന്‍സ് പിക്ചര്‍സിന്റെ ബാനറില്‍ മനു ആനന്ദിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ആക്ഷന്‍ എന്റര്‍ടൈനറായ ‘മിസ്റ്റര്‍ എക്‌സ്’ എന്ന സിനിമയാണ് മഞ്ജു വാര്യരുടെ അടുത്ത തമിഴ് സിനിമ.

ആര്യയും ഗൗതം കാര്‍ത്തിക്കുമാണ് ഇതിലെ നായകന്‍മാര്‍.അസുരന്‍, തുനിവ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഇറങ്ങുന്ന മഞ്ജുവിന്റെ മൂന്നാമത്തെ തമിഴ് ചിത്രമാണ് ഇത്.

സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായിരിക്കുകയാണ്. ബിഗ് ബഡ്‌ജെറ്റില്‍ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം ഇന്ത്യ, ഉഗാണ്ട, ജോര്‍ജിയ എന്നിവിടങ്ങളില്‍ വെച്ചായിരിക്കും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top