പാര്‍ലമെന്റിലേക്ക് കര്‍ഷക മാര്‍ച്ച് പ്രഖ്യാപിച്ച് സംയുക്ത കിസാന്‍ മോര്‍ച്ച

ന്യൂഡല്‍ഹി: പാര്‍ലമെന്റിലേക്ക് കാല്‍നട മാര്‍ച്ച് പ്രഖ്യാപിച്ച് സംയുക്ത കര്‍ഷക സംഘടനങ്ങള്‍. മെയ് ആദ്യവാരം മുതലാണ് മാര്‍ച്ച്.

ദില്ലിയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് ആരംഭിക്കുന്ന കാല്‍നട മാര്‍ച്ച് പാര്‍ലമെന്റിലേക്ക് എത്തി ചേരുകയാണ് ചെയ്യുകയെന്ന് സംയുക്ത കര്‍ഷക മോര്‍ച്ച അറിയിച്ചു.

2020 നവംബര്‍ 26 നാണ് ഡല്‍ഹി അതിര്‍ത്തിയില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ സമരം തുടങ്ങിയത്. നേരത്തെ മാര്‍ച്ച് 26ന് ഭാരത് ബന്ദ് നടത്തിയിരുന്നു.

Share news
error: Content is protected !!
Scroll to Top