തൊഴിലവസരങ്ങള്‍

സ്വിഫ്റ്റിലെ ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു
കേരള റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ സ്വിഫ്റ്റിൽ (K-SWIFT) എക്‌സിക്യൂട്ടീവ് അഡ്മിനിസ്‌ട്രേഷൻ, എൻജിനിയർ (ഐ.ടി), സർവീസ് എൻജിനിയർ, മെക്കാനിക്ക് തസ്തികകളിൽ യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.  അപേക്ഷകൾ ഓൺലൈനായി നൽകണം.  വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.cmdkerala.net. അപേക്ഷ 25ന് വൈകിട്ട് 5.30നു മുൻപ് ലഭിക്കണം.

സൗദി അറേബ്യ ആരോഗ്യമന്ത്രാലയത്തിലേക്ക് നഴ്‌സുമാരെ (സ്ത്രീ) തെരഞ്ഞെടുക്കുന്നു
സൗദി അറേബ്യൻ ആരോഗ്യമന്ത്രാലയത്തിനു കീഴിലെ ആശുപത്രികളിൽ നിയമനത്തിനായി മൂന്നു വർഷം പ്രവൃത്തിപരിചയമുള്ള ബി.എസ്‌സി നഴ്‌സുമാരെ (സ്ത്രീ) തെരഞ്ഞെടുക്കുന്നതിന് കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് അപേക്ഷ ക്ഷണിച്ചു.

ഇന്റർവ്യൂ മാർച്ച് 21,22,23,24,25 എന്നീ തീയതികളിൽ കൊച്ചിയിൽ നടക്കും.  താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ സഹിതം മാർച്ച് 19നു മുൻപ് gcc@odepc.in എന്ന ഇ-മെയിലിലേക്ക് അയക്കണം.  വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in സന്ദർശിക്കുക.

Share news
error: Content is protected !!
Scroll to Top