സില്‍വര്‍ ലൈന്‍ കല്ലിടലിനെതിരെ കോഴിക്കോട്ടും കൊച്ചിയിലും പ്രതിഷേധം

കോഴിക്കോട്/കൊച്ചി: സില്‍വര്‍ ലൈന്‍ കല്ലിടലിനെതിരെ കൊച്ചിയിലും കോഴിക്കോട്ടും പ്രതിഷേധം. കല്ലായിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഇവിടെ സര്‍വേകല്ലിടുന്നത് നാട്ടുകാര്‍ തടഞ്ഞു. നാട്ടുകാരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

കൊച്ചിയിലും സര്‍വ്വേകല്ല് സ്ഥാപിക്കുന്നതിനെത്തിയ ഉദ്യോഗസ്ഥരുമായി നാട്ടുകാര്‍ തര്‍ക്കമുണ്ടായി.

അതെസമയം ചങ്ങനാശേരിയല്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്. കോണ്‍ഗ്രസും ഹര്‍ത്താലിന് പിന്‍തുണ നല്‍കിയിട്ടുണ്ട്. കെ റെയില്‍ വിരുദ്ധ സമരത്തിനിടെ സമരക്കാരെപോലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് ആരോപിച്ചാണ് ഹര്‍ത്താല്‍.

Share news
error: Content is protected !!
Scroll to Top