തൊഴിലവസരങ്ങള്‍

അതിഥി അധ്യാപക നിയമനം

മങ്കട ഗവ.ഹയര്‍സെക്കന്ററി സ്‌കൂളിലെ ബോട്ടണി, സീനിയര്‍, പൊളിറ്റിക്കല്‍ സയന്‍സ് (ജൂനിയര്‍), മാത്തമാറ്റിക്‌സ് (ജൂനിയര്‍) വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നതിനായുള്ള കൂടിക്കാഴ്ച ജൂണ്‍ 16ന് പകല്‍ 11ന് നടക്കും. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

ഗസ്റ്റ് ലക്ചറർ

കാര്യവട്ടം സർക്കാർ കോളജിൽ അറബിക് വിഷയത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ തയാറാക്കിയിട്ടുള്ള ഗസ്റ്റ് അധ്യാപക പാനലിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യേഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 23നു രാവിലെ 11ന് പ്രിൻസിപ്പാൾ മുമ്പാകെ ഇന്റർവ്യൂവിനു ഹാജരാകണം. വിശദവിവരങ്ങൾക്ക്: 9495312311.

അദ്ധ്യാപക നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ മലയാള-കേരള പഠന വിഭാഗത്തിലെ 2 അദ്ധ്യാപക ഒഴിവുകളിലേക്ക് 17-ന് രാവിലെ 10 മണിക്ക് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. യു.ജി.സി. നിര്‍ദ്ദേശിച്ച യോഗ്യതകളുള്ള തല്‍പരരായ ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പഠനവിഭാഗത്തില്‍ ഹാജരാകുക. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407255

Share news
error: Content is protected !!
Scroll to Top