അയിക്കരപ്പടി- കാക്കഞ്ചേരി റോഡില്‍ ഗതാഗതം നിരോധിച്ചു

മലപ്പുറം: കൊണ്ടോട്ടി റോഡ് സെക്ഷന് കീഴിലുള്ള ഡൈവേര്‍ഷന്‍ കണ്ണംവെട്ടിക്കാവ്- പുത്തൂപ്പാടം-അയിക്കരപ്പടി- കാക്കഞ്ചേരി റോഡില്‍ ബി.എം, ബി.സി പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹന ഗതാഗതം ജൂണ്‍ 14 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകും വരെ നിരോധിച്ചു.

യൂണിവേഴ്സിറ്റി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ കാക്കഞ്ചേരിയില്‍ നിന്ന് കൊട്ടപ്പുറം-കാക്കഞ്ചേരി റോഡ് വഴിയും കൊണ്ടോട്ടി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ രാമനാട്ടുകര ബൈപ്പാസ് വഴിയും പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top