Section

malabari-logo-mobile

തൊഴിലവസരങ്ങള്‍

HIGHLIGHTS : ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ കഴക്കൂട്ടം ഗവണ്‍മെന്റ് വനിത ഐടിഐയിലെ വിവിധ ട്രേഡുകളില്‍ നിലവിലുള്ള ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ ഒഴിവുകള്‍ താത്കാലികമ...

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍
കഴക്കൂട്ടം ഗവണ്‍മെന്റ് വനിത ഐടിഐയിലെ വിവിധ ട്രേഡുകളില്‍ നിലവിലുള്ള ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ ഒഴിവുകള്‍ താത്കാലികമായി നികത്തുന്നതിന് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.
സ്റ്റെനോഗ്രാഫര്‍ സെക്രട്ടേറിയല്‍ അസിസ്റ്റന്റ് (ഇംഗ്ലീഷ്), സെക്രട്ടേറിയല്‍ പ്രാക്ടീസ് (ഇംഗ്ലീഷ്), ഹോസ്പിറ്റല്‍ ഹൗസ് കീപ്പിംഗ്, ടെക്നീഷ്യന്‍ പവര്‍ ഇലക്ട്രോണിക്സ് സിസ്റ്റംസ്, സ്റ്റെനോഗ്രാഫര്‍ സെക്രട്ടേറിയല്‍ അസിസ്റ്റന്റ് (ഹിന്ദി), കമ്പ്യൂട്ടര്‍ എയിഡഡ് എംബ്രോയിഡറി ആന്‍ഡ് ഡിസൈനിംഗ്, എംപ്ലോയബിലിറ്റി സ്‌കില്‍ എന്നീ ട്രേഡുകളിലാണ് ഒഴിവ്.
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകര്‍പ്പുകളും സഹിതം നവംബര്‍ 17 ന് രാവിലെ 10.30ന് ഐടിഐയില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ 0471 2418317 എന്ന നമ്പറില്‍ ലഭിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
തിരുവനന്തപുരം തൈക്കാട് ഗവ. കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനില്‍ പെര്‍ഫോമിംഗ് ആര്‍ട്സ് വിഷയത്തില്‍ ഒരു ഗസ്റ്റ് ലക്ചറുടെ ഒഴിവുണ്ട്. മാസ്റ്റര്‍ ഓഫ് തിയേറ്റര്‍ ആര്‍ട്സ് (എം.ടി.എ) യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ അസല്‍ രേഖകളുമായി നവംബര്‍ 17ന് രാവിലെ 11ന് കോളേജില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2323964, 9446497851, www.gctetvpm.ac.in.

sameeksha-malabarinews

പ്രൊജക്ട് അസിസ്റ്റന്റ് ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തില്‍ 2022 മാര്‍ച്ച് 31 വരെ കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയായ ”ഫോറസ്ട്രി എക്റ്റെന്‍ഷന്‍ ആന്‍ഡ് കണ്‍സര്‍വേഷന്‍ എജ്യൂക്കേഷന്‍ പ്രോഗ്രാംസ്” ല്‍ ഒരു പ്രൊജക്ട് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവിലേക്ക് നിയമനത്തിനായി നവംബര്‍ 19ന് രാവിലെ 10ന് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂര്‍ പീച്ചിയിലുള്ള ഓഫീസില്‍ വാക്-ഇന്‍-ഇന്റര്‍വ്യു നടത്തും. വിശദവിവരങ്ങള്‍ക്ക് www.kfri.res.in സന്ദര്‍ശിക്കുക.

ട്രേഡ്സ്മാന്‍ ഒഴിവ്
തിരുവനന്തപുരം ബാര്‍ട്ടണ്‍ഹില്ലിലുള്ള സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളേജില്‍ സിവില്‍ എന്‍ജിനിയറിങ് വിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ട്രേഡ്സ്മാന്‍മാരുടെ ഏതാനും ഒഴിവുകളുണ്ട്.
ഐടിഐ/ഡിപ്ലോമ ഇന്‍ സിവില്‍ എന്‍ജിനിയറിങ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കോളേജിലെ ഡിപ്പാര്‍മെന്റ് ഓഫ് സിവില്‍ എന്‍ജിനിയറിങില്‍ നവംബര്‍ 15 ന് രാവിലെ 10 നാണ് ഇന്റര്‍വ്യൂ. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2300484.

വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫീസര്‍ ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫീസറുടെ ഈഴവ വിഭാഗത്തിനുള്ള ഒരു താല്‍ക്കാലിക ഒഴിവുണ്ട്. അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ബിരുദമാണ് യോഗ്യത. പോലീസ് വകുപ്പില്‍ 20 വര്‍ഷം തൊഴില്‍ പരിചയമുള്ള റിട്ടയേര്‍ഡ് ഡി.വൈ.എസ്.പി ആയിരിക്കണം. 01.01.2021ന് പ്രായം 65 വയസ്സ് വരെ. ശമ്പളം പ്രതിമാസം 35,000 രൂപ ലഭിക്കും.
നിശ്ചിത യോഗ്യതയുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ 17ന് മുന്‍പ് നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!