താനൂര്‍ : താനൂര്‍ ഒഴൂര്‍ അയ്യായയില്‍ മൂന്ന് പേര്‍ക്ക് കുറുക്കന്റെ കടിയേറ്റു. ബുധനാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം.
അയ്യായ സ്വദേശി മുണ്ടക്കുറ വീട്ടില്‍ ഹംസകുട്ടിക്ക് (60) വീടിന്റെ പരിസരത്ത് നിന്നാണ് കുറുക്കന്റെ കടിയേറ്റത്. അയല്‍വാസികളായ കല്ലേങ്ങല്‍ കുഞ്ഞാത്തു,(60) വളവില്‍ ഞാറ്റുതൊട്ടിപ്പാറയില്‍ ബാവ(60) എന്നിവര്‍ക്കും കടിയേറ്റു.
തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ച ഇവരെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. അയ്യായ പ്രദേശങ്ങളിലെ പത്തോളം ആടുകള്‍ക്കും കുറുക്കന്റെ കടിയേറ്റിട്ടുണ്ട്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




