ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍
വയോ അമൃതം പദ്ധതിയിലേക്ക് ആയൂര്‍വേദ മെഡിക്കല്‍ ഓഫീസറെ ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലികമായി നിയമിക്കുന്നു. ബി.എ.എം.എസ്, ടി.സി. എം.സിയാണ് യോഗ്യത. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം സെപ്തംബര്‍ 15ന് രാവിലെ 10ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഐ.എസ്.എം) നടക്കുന്ന ഇന്റര്‍വ്യൂവിന് നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2734852.
ആയുര്‍വേദ അറ്റന്‍ഡര്‍
ജില്ലയില്‍ നടപ്പിലാക്കുന്ന വയോ അമൃതം പദ്ധതിയിലേക്ക് ആയൂര്‍വ്വേദ അറ്റന്‍ഡറെ ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലികമായി നിയമിക്കുന്നു. ഏഴാം ക്ലാസ് പാസാണ് യോഗ്യത. പ്രായപരിധി 41 വയസ്. താത്പര്യമുള്ളവര്‍ സെപ്തംബര്‍ 17ന് രാവിലെ 10ന് മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഐ. എസ്. എം) നടക്കുന്ന ഇന്റര്‍വ്യൂയില്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം ഹാജരാകണം. ഫോണ്‍: 0483 2734852.
കാത്ത്ലാബ് ടെക്നിഷ്യന്‍
തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കാത്ത്ലാബ് ടെക്നിഷ്യനെ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഒരു ഒഴിവുണ്ട്. കാര്‍ഡിയോ വാസ്‌ക്കുലാര്‍ ടെക്നോളജിയിലെ ബിരുദമാണ് യോഗ്യത. ഈ മേഖലയിലെ പ്രവൃത്തി പരിചയം ഉണ്ടാവണം.
താത്പര്യമുള്ളവര്‍ ജനനതിയതി, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം, മേല്‍ വിലാസം (ഇ-മെയില്‍, മൊബൈല്‍ നമ്പര്‍) എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപക്ഷകള്‍ 22ന് വൈകുന്നേരം മൂന്നിനകം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ നല്‍കണം. അപേക്ഷകള്‍ പരിശോധിച്ച് യോഗ്യതയുടെ അടിസ്ഥാനത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇന്റര്‍വ്യൂ നടത്തും. ഇന്റര്‍വ്യൂവിന് യോഗ്യരായവര്‍ക്ക് മെമ്മോ അയയ്ക്കുന്നതാണ്.




