കൊച്ചി: പ്രശസ്ത സീരിയല്‍,സിനിമ
താരം രമേശ് വലിയശാല അന്തരിച്ചു.ശനിയാഴ്ച പുലര്‍ച്ചെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
നാടകരംഗത്ത് നിന്നാണ് രമേശ് വലിയശാല സീരിയല്‍ രംഗത്തേക്ക് എത്തിയത്. മലയാള സീരിയല്‍ രംഗത്തെ തിരക്കുള്ള നടന്‍മാരില്‍ ഒരാളായിരുന്നു രമേശ് വിലയശാല 22 വര്‍ഷത്തോളമായി സജീവമായി സീരിയല്‍ രംഗത്ത് പ്രവര്‍ത്തിച്ച് വരികയായിരുന്നു.
തിരുവനന്തപുരം ആര്‍ട്‌സ് കോളേജിലെ പഠനകാലത്താണ് നാടകത്തില്‍ സജീവമായത്. സംവിധായകന്‍ ഡോ. ജനാര്‍ദനന്‍ അടക്കമുള്ളവരുടെ ഒപ്പമായിരുന്നു നാടകരംഗത്തെ പ്രവര്‍ത്തനം.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




