തൊഴിലവസരം

എല്‍.ബി..എസ് സെന്ററില്‍ ഗസ്റ്റ് ലക്ചര്‍ ഒഴിവ്

കേരള സര്‍ക്കാര്‍ സ്ഥാപനമായ എല്‍.ബി..എസ് സെന്ററിന്റെ മഞ്ചേരി, സബ് സെന്ററില്‍ ഗസ്റ്റ് ലക്ചര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒരു വര്‍ഷത്തില്‍ കുറയാതെ പ്രവൃത്തി പരിചയമുള്ള, കമ്പ്യൂട്ടര്‍ എഞ്ചിനീയറിങില്‍ ഒന്നാം ക്ലാസ് ബിരുദം / എം.സി.എ  ഒന്നാം ക്ലാസ് /പി.ജി.ഡി.സി.എ ഒന്നാം ക്ലാസ്    യോഗ്യതയുള്ളവര്‍ ഏപ്രില്‍ ആറിന് രാവിലെ 11ന് എല്‍.ബി..എസിന്റെ  കച്ചേരിപ്പടിയിലെ ഐ.ജി.ബി.ടി യിലുളള സെന്ററില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റും അതിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഹാജരാകണം. ഫോണ്‍ : 0483 – 2764674

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

പുഴക്കാട്ടിരി ഗവ. ഐ.ടി.ഐ.യില്‍ ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടിസി/എന്‍.എ.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമയും രണ്ട്  വര്‍ഷത്തെ പരിചയം അല്ലെങ്കില്‍ ബന്ധപ്പെട്ട വിഷയത്തില്‍ ബി.ടെക് ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.താല്‍പര്യമുള്ളവര്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി  ഏപ്രില്‍ ഏഴിന് രാവിലെ 11ന്  പുഴക്കാട്ടിരി ഗവ. ഐ.ടി.ഐ. പ്രിന്‍സിപ്പല്‍ മുമ്പാകെ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍:   04933 254088.

Share news
error: Content is protected !!
Scroll to Top