Section

malabari-logo-mobile

അച്ഛനും അമ്മയും ആശുപത്രിയില്‍, 4 മക്കളെ തെരുവിലിറക്കി ബാങ്ക്; പൂട്ട് തകര്‍ത്ത് മാത്യൂ കുഴല്‍നാടന്‍ എംഎല്‍എ

HIGHLIGHTS : Father and mother hospitalized, 4 children left on the street Bank; Matthew Kuzhalnan MLA breaks lock

മൂവാറ്റുപുഴ: വീട്ടിലെ ഗൃഹനാഥന്‍ ആശുപത്രിയിലിരിക്കെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പുറത്തിറക്കിയുള്ള ബാങ്കിന്റെ ജപ്തി നടപടി. പായിപ്ര സ്വദേശി അജേഷിന്റ വീടാണ് ബാങ്ക് ജപ്തി ചെയ്തത്.

ബാങ്ക് നടപടി നീട്ടിവെയ്ക്കണമെന്ന് അഭ്യര്‍ത്ഥിച്ച് നോക്കിയിരുന്നെങ്കിലും ഒരു വിട്ടുവീഴ്ചയും ചെയ്യാതെ ജപ്തി ചെയ്ത് അധികൃതര്‍ പോവുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കുഴല്‍നാടന്‍ എംഎല്‍എ വീടിന്റെ പൂട്ട് പൊളിച്ച് കുട്ടികളെ അകത്ത് കയറ്റി.

sameeksha-malabarinews

മാതാപിതാക്കള്‍ എത്തിയ ശേഷം വീടു വിട്ടിറങ്ങാം എന്നു പറഞ്ഞിട്ടും ബാങ്ക് ഉദ്യോഗസ്ഥര്‍ ഇവരെ ഇറക്കി വിട്ട്  വീട് മുദ്ര വച്ചതായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ ആരോപിച്ചു.

ഹൃദ്രോഗിയായ അജേഷ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അര്‍ബന്‍ ബാങ്കിന്റെ ജപ്തി നടപടി. ഈ സമയത്ത് നാല് കുട്ടികള്‍ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഒരു ലക്ഷം രൂപയായിരുന്നു അജേഷ് അര്‍ബന്‍ ബാങ്കില്‍ നിന്ന് വായ്പ എടുത്തിരുന്നത്. ഹൃദ്രോഗം ബാധിച്ചതോടെ തിരിച്ചടവ് മുടങ്ങി. പലിശയടക്കം 1,40,000 തിരിച്ചടക്കാന്‍ സാധിക്കാതെ വന്നതോടെയാണ് ബാങ്ക് ജപ്തി നടപടികളിലേക്ക് കടന്നത്. ബാങ്കിന്റെ നടപടി അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അസുഖം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഗൃഹനാഥന് വായ്പ തിരിച്ചടവിന് സാവകാശം നല്‍കണമെന്നും മാത്യു കുഴല്‍ നാടന്‍ ആവശ്യപ്പെട്ടു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!