Section

malabari-logo-mobile

തൊഴിലവസരങ്ങൾ

HIGHLIGHTS : Job opportunities

ഫീമെയിൽ വാർഡൻ ഒഴിവ്
തൃശ്ശൂർ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഫീമെയിൽ വാർഡൻ തസ്തികയിൽ രണ്ട് താത്കാലിക ഒഴിവുണ്ട്. എസ്.എസ്.എൽ.സിയാണ് യോഗ്യത. സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള അംഗീകൃത ഹോസ്റ്റലിൽ വാർഡൻ തസ്തികയിൽ ജോലി ചെയ്ത മൂന്നു വർഷത്തെ തൊഴിൽ പരിചയം വേണം. 18നും 41നും മധ്യേ (01.01.2022 അനുസരിച്ച്) പ്രായമുള്ളവർക്ക് അവസരം. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 7നകം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യണം.

അതിഥി അധ്യാപക നിയമനം
മഞ്ചേരി ഗവ. പോളിടെക്‌നിക് കോളജില്‍ സിവില്‍ മെക്കാനിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍ വിഭാഗങ്ങളിലെ ഒഴിവുകളിലേക്ക് അതിഥി അധ്യാപകരെയും ലാബ് ജീവനക്കാരെയും നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ www.gptcmanjeri.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0483 2763550.

sameeksha-malabarinews

അതിഥി അധ്യാപക നിയമനം
മലപ്പുറം ഗവ. വനിത ആര്‍ട്സ് ആന്റ് സയന്‍സ് കോളജില്‍ അതിഥി അധ്യാപക ഒഴിവ്. മലയാളം, അറബിക്, ഹിന്ദി, ഉര്‍ദു വിഷയങ്ങളിലാണ് ഒഴിവുള്ളത്. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കണം. മലയാളം വിഭാഗത്തിലെ നിയമനത്തിന് മെയ് 23ന് രാവിലെ 10ന് അഭിമുഖം നടത്തും. ഇതേ ദിവസം ഉച്ചയ്ക്ക് രണ്ടിനാണ് അറബിക് അഭിമുഖം. മെയ് 24ന് രാവിലെ 10ന് ഹിന്ദി അധ്യാപക നിയമന അഭിമുഖം നടക്കും. ഇതേ ദിവസം ഉച്ചയ്ക്ക് രണ്ടിനാണ് ഉര്‍ദു വിഷയത്തിലുള്ള നിയമന അഭിമുഖം. താല്‍പ്പര്യമുള്ളവര്‍ മെയ് 21ന് വൈകീട്ട് അഞ്ചിനകം ബയോഡാറ്റയും അനുബന്ധ രേഖകളും സഹിതം govtwomenscollege21@gmail.com ലേക്ക് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0483 2972200.

പി.എം.എം.എസ്.വൈ പദ്ധതിയിൽ ഒഴിവുകൾ
ഫിഷറീസ് ഡയറക്ടറേറ്റിലെ പ്രധാൻ മന്ത്രി മത്സ്യസമ്പദാ യോജന (PMMSY) പദ്ധതിയുടെ സ്റ്റേറ്റ് പ്രോഗ്രാം യൂണിറ്റിൽ (SPU) സ്റ്റേറ്റ്  പ്രോഗ്രാം മാനേജർ, സ്റ്റേറ്റ് ഡാറ്റ കം എം.ഐ.എസ് മാനേജർ, മൾട്ടിടാസ്‌കിംഗ് സ്റ്റാഫ് എന്നീ തസ്തികകളിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മൂന്ന് തസ്തികകളിലും ഒരോ ഒഴിവുകളാണുള്ളത്.

സ്റ്റേറ്റ് പ്രോഗ്രാം മാനേജർ തസ്തികയ്ക്ക് ഫിഷറീസ് സയൻസിൽ ബിരുദാനന്തരബിരുദം/ എം.എസ്.സി സൂവോളജി/ എം.എസ്.സി മറൈൻ ബയോളജി/ ഫിഷറീസ് എക്‌ണോമിക്‌സിൽ ബിരുദാനന്തര ബരുദം/ ഇൻഡസ്ട്രിയൽ ഫിഷറീസിൽ ബിരുദാനന്തര ബിരുദം/ ഫിഷറീസ് ബിസിനസ് മാനേജുമെന്റിൽ ബിരുദാനന്തര ബിരുദം എന്നിവയാണ് യോഗ്യത. ഇവയിൽ ഡോക്ടറേറ്റ്, മാനേജ്‌മെന്റിൽ ബിരുദം, അഗ്രി ബിസിനസ് മാനേജുമെന്റ് എന്നിവ ഉളളവർക്ക് മുൻഗണന. ഇൻഫർമേഷൻ ടെക്‌നോളജി, കമ്പ്യൂട്ടർ ആപ്‌ളിക്കേഷൻ എന്നിവയിൽ പരിജ്ഞാനം അഭിലഷണീയം. ഫിഷറീസ്- അക്വാകൾച്ചറുമായി ബന്ധപ്പെട്ട ഏതെങ്കിലും മേഖലയിൽ ഏഴ് വർത്തെ പ്രവൃത്തിപരിചയവും വേണം. പ്രായപരിധി 45 വയസ്. 70,000 രൂപയാണ് പ്രതിമാസ വേതനം.

സ്റ്റേറ്റ് ഡാറ്റാ കം എം.ഐ.എസ് മാനേജർ തസ്തികയിൽ സ്റ്റാറ്റിസ്റ്റിക്‌സ്/ മാത്തമാറ്റിക്‌സ് എന്നിവയിൽ ബിരുദാനന്തര ബിരുദം/ ഫിഷറീസ് എക്കണോമിക്‌സിൽ ബിരുദാനന്തര ബിരുദം, ഇൻഫർമേഷൻ ടെക്‌നോളജി/ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസിൽ കുറഞ്ഞത് ഡിപ്ലോമ  എന്നിവയാണ് യോഗ്യത. ലാർജ് സ്‌കെയിൽ ഡാറ്റ പ്രോസസിങ്, മാനേജ്‌മെന്റ് എന്നീ മേഖലകളിൽ അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം വേണം. പ്രായപരിധി 45 വയസ്. 40,000 രൂപയാണ് പ്രതിമാസ വേതനം. മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് തസ്തികയിലേക്ക് പത്താം ക്ലാസാണ് അടിസ്ഥാന യോഗ്യത. പ്രായപരിധി 35 വയസ്. 15,000 രൂപയാണ് പ്രതിമാസ വേതനം. കൂടുതൽ വിവരങ്ങൾക്ക്  www.fisheries.kerala.gov.in. അപേക്ഷകൾ ഡയറക്ടറേറ്റ് ഓഫ് ഫിഷറീസ്, വികാസ് ഭവൻ, തിരുവനന്തപുരം-695033 എന്ന വിലാസത്തിലോ faircopy.dir@gmail.com എന്ന മെയിൽ അഡ്രസിലോ മേയ് അഞ്ചിന് മുമ്പ് ലഭിക്കണം.

 

അപ്രന്റീസ് ട്രെയിനി നിയമനം
പട്ടികജാതി വികസന വകുപ്പിന് കീഴില്‍  പൊന്നാനിയില്‍ പ്രവര്‍ത്തിക്കുന്ന ഗവ.ഐ. ടി. ഐയില്‍ ഇലക്ട്രിഷ്യന്‍ ട്രേഡില്‍ ട്രെയിനിങ്  കം എംപ്ലോയ്‌മെന്റ് / അഡീഷണല്‍ അപ്രന്റീസ്ഷിപ്പ് പദ്ധതി പ്രകാരം പട്ടികജാതി വിഭാഗത്തില്‍പ്പെട്ട അപ്രന്റീസ് ട്രെയിനിയെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം ജൂണ്‍ ഒന്നിന് പകല്‍ 11ന് നടക്കും. ഇലക്ട്രീഷ്യന്‍ ട്രേഡിലുള്ള നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് പങ്കെടുക്കാം. 5700 രൂപ പ്രതിമാസ സ്റ്റൈപ്പന്റ് ലഭിക്കും. ഒരു വര്‍ഷത്തേക്കാണ് നിയമനം. താല്‍പ്പര്യമുള്ളവര്‍ അപേക്ഷ സഹിതം കൃത്യസമയത്ത് പൊന്നാനി ഗവ.ഐ.ടി.ഐയില്‍ എത്തണം. ഫോണ്‍: 04942664170, 9446342259, 9074472278.

ഗവേഷണ പദ്ധതിയിൽ ഒഴിവുകൾ
പാലോട് ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് നടപ്പിലാക്കുന്ന ഗവേഷണ പദ്ധതിയിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. ബോട്ടണിയിലോ ബയോടെക്‌നോളജിയിലോ ഒന്നാം ക്ലാസ് ബിരുദവും പ്ലാന്റ് ടിഷ്യൂ കൾച്ചറിൽ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. ഫെല്ലോഷിപ്പ് പ്രതിമാസം 19,000 രൂപ. പ്രായം 2022 ജനുവരി ഒന്നിന് 36 വയസു കവിയാൻ പാടില്ല. പട്ടികജാതി, പട്ടികവർഗ പിന്നാക്ക വിഭാഗങ്ങളിലുള്ളവർക്ക് നിയമാനുസൃതമുള്ള വയസിളവ് ലഭിക്കും.
താത്പര്യമുള്ളവർ വിശദമായ ബയോഡേറ്റ, യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവയും അവയുടെ പകർപ്പുകളും സഹിതം പാലോട് ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ മെയ് 30നു രാവിലെ 10നു കൂടിക്കാഴ്ചക്കായി ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.jntbgri.res.in.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!