HIGHLIGHTS : Job opportunities; Assistant Surgeon recruitment

അസിസ്റ്റന്റ് സർജൻ നിയമനം
ഏലംകുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ അസിസ്റ്റന്റ് സർജൻ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഒരു ഒഴിവാണ് ഉള്ളത്. സർക്കാർ അംഗീകൃത എംബിബിഎസ് സർട്ടിഫിക്കറ്റ്/ടിസിഎംസി രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഫെബ്രുവരി 27ന് രാവിലെ 11ന് ഏലംകുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഹാജരാകണം. ഫോൺ: 04933230156.
സി.എസ്.എസ്.ടി ടെക്‌നീഷ്യൻ നിയമനം
മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എച്ച്.ഡി.എസിന് കീഴിൽ സി.എസ്.എസ്.ടി ടെക്‌നീഷ്യൻ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുളള അഭിമുഖം മാർച്ച് നാലിന് രാവിലെ പത്തിന് നടക്കും. എസ്.എസ്.എൽ.സി വിജയം, എൻ.ടി.സി ഇൻ ഇൻസ്ട്രുമെൻറ് മെക്കാനിക്/മെഡിക്കൽ ഇലക്ട്രോണിക് ടെക്‌നോളജി അല്ലെങ്കിൽ സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള സി.എസ്.ആർ ടെക്‌നോളജിയിലെ ഡിപ്ലോമ എന്നിവയാണ് യോഗ്യത. താത്പര്യമുള്ള, 45 വയസ്സ് തികയാത്ത ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്‌പോർട്ട് സൈസ് ഫോട്ടോയും ആധാർ കാർഡും സഹിതം ആശുപത്രി സൂപ്രണ്ട് ഓഫിസിൽ അരമണിക്കൂർ മുമ്പായി ഹാജരാവണം. ഫോൺ :0483 2766425, 0483 2762037.
പാരമ്പര്യേതര ട്രസ്റ്റി നിയമനം
നിലമ്പൂർ താലൂക്കിലെ കാപ്പിൽ കരിങ്കാളികാവ് ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ഹിന്ദുമത ധർമ്മ സ്ഥാപന നിയമപ്രകാരം അർഹരായ തദ്ദേശവാസികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകൾ മാർച്ച് 15 വൈകീട്ട് അഞ്ചിനകം കോഴിക്കോട് സിവിൽ സ്റ്റേഷനിലുള്ള ഡി ബ്ലോക്ക് മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന മലബാർ ദേവസ്വം ബോർഡ് കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം. അപേക്ഷാ ഫോമും മറ്റ് വിശദ വിവരങ്ങളും വകുപ്പിന്റെ മലപ്പുറം ഡിവിഷൻ ഇൻസ്‌പെക്ടറുടെ ഓഫീസിൽ ലഭിക്കും. അപേക്ഷാഫോം മലബാർ ദേവസ്വം ബോർഡിന്റെ www.malabardevaswom.kerala.
ലിങ്കില്‍ ക്ലിക്ക് ചെയ്യു