HIGHLIGHTS : Ashraf set an example by giving away land for free for road construction

പരപ്പനങ്ങാടി:റോഡ് നിര്‍മ്മാണത്തിന് സൗജന്യമായി ഭൂമി വിട്ടു നല്‍കി അഷ്‌റഫ് മാതൃകയായി. നഗരസഭയിലെ ഏഴാം ഡിവിഷനിലെ ഉള്ളണം നോര്‍ത്ത് അഴുവളപ്പില്‍ ഹൗസിംഗ് റോഡിന് വേണ്ടിയാണ് വിളക്കീരി അഷ്‌റഫ് സൗജന്യമായി ഭൂമി വിട്ടു നല്‍കിയത്. ഈ പ്രദേശത്ത് താമസിക്കുന്ന ഇരുപതോളം കുടുംബങ്ങള്‍ക്ക് റോഡ് വരുന്നത് ഏറെ ആശ്വാസമാകും.
പുത്തരിക്കല്‍ സ്വദേശിയായ വിളക്കീരി അഷറഫ് ഭൂമിയുമായി ബന്ധപ്പെട്ട രേഖകള്‍ മുന്‍സിപ്പല്‍ സെക്രട്ടറി ബൈജു പുത്തലത്തൊടിക്ക് ഏഴാംഡിവിഷന്‍ കൗണ്‍സിലര്‍ ഇ.ടി സുബ്രഹ്‌മണ്യന്റെയും പൊതു പ്രവര്‍ത്തകനായ സി.വി സിദ്ധീഖിന്റെയും സാന്നിധ്യത്തില്‍ കൈമാറി.
നഗരസഭയുടെ ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെടുത്തി റോഡ് നിര്‍മ്മാണത്തിനുള്ള അനുമതിയും ഫണ്ടും അനുവദിച്ചു തരണമെന്ന് മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സുബ്രഹ്‌മണ്യന്‍ആവശ്യപ്പെട്ടു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു