തൊഴിൽമേള

മലപ്പുറം ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയ്ബലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജോബ് ഫെയർ ജൂൺ 21ന് ശനിയാഴ്ച രാവിലെ 10 മണി മുതൽ നടക്കും. മലപ്പുറം എംപ്ലോയബിലിറ്റി സെന്ററിൽ വച്ച് നടത്തുന്ന തൊഴിൽമേളയിൽ 200ൽ അധികം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

എസ്എസ്എൽസി, പ്ലസ്‌ ടു, ഡിഗ്രി, ഡിപ്ലോമ, പി ജി, എം എൽ ടി ഡിഗ്രി, എം എൽ ടി ഡിപ്ലോമ, ഡയാലിസിസ് ടെക്നീഷ്യൻ കോഴ്സ്, മെഡിക്കൽ കോഡിങ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സ്, ഐടിഐ, പോളിടെക്നിക് ഡിപ്ലോമ, എം ബി എ, ബിടെക് തുടങ്ങിയ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. തൊഴിൽമേളയിൽ സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.

ഫോൺ : 0 4 8 3 – 2 7 3 4 7 3 7, 80 78 42 85 70

Share news
error: Content is protected !!
Scroll to Top