ജിനേഷ് മടപ്പള്ളി അവാര്‍ഡിനുള്ള കൃതികള്‍ ക്ഷണിക്കുന്നു

വടകര: 2019 വര്‍ഷത്തേക്കുള്ള ജിനേഷ് മടപ്പള്ളി അവാര്‍ഡിനുള്ള കൃതികള്‍ ക്ഷണിച്ചു. 2016 ജനുവരി ഒന്നുമുതല്‍ 2018 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച കവിതാ

വടകര: 2019 വര്‍ഷത്തേക്കുള്ള ജിനേഷ് മടപ്പള്ളി അവാര്‍ഡിനുള്ള കൃതികള്‍ ക്ഷണിച്ചു. 2016 ജനുവരി ഒന്നുമുതല്‍ 2018 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച കവിതാ സമാഹാരങ്ങളാണ് അവാര്‍ഡിനായി പരിഗണിക്കുക. വിവര്‍ത്തനങ്ങളോ അനുകരണങ്ങളോ പരിഗണിക്കില്ല. 50,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

ജിനേഷ് മടപ്പള്ളിയുടെ ഒന്നാം ചരമവാര്‍ഷിക ദിനമായ മെയ് 5 ന് ജിനേഷ് മടപ്പള്ളി ട്രസ്റ്റ് സംഘടിപ്പിക്കുന്ന ചടങ്ങില്‍വെച്ച് അവാര്‍ഡ് വിതരണം ചെയ്യും.

കൃതികളുടെ മൂന്ന് കോപ്പി വീതം കണ്‍വീനര്‍,ജിനേഷ് മടപ്പള്ളി അവാര്‍ഡ് കമ്മിറ്റി, ഫ്‌ളാറ്റ് നമ്പര്‍ 5, ചോതി അപ്പാര്‍ട്ട്‌മെന്റ്‌സ്, വടകര,673101 എന്ന വിലാസത്തില്‍ ഏപ്രില്‍ 25 നകം അയക്കാം.