Section

malabari-logo-mobile

ജാര്‍ഖണ്ഡില്‍ ഹേമന്ത് സോറന്‍ മുഖ്യമന്ത്രിയാകും: മുഖ്യമന്ത്രിക്കും  ബിജെപി സംസ്ഥാനഅധ്യക്ഷനും തോല്‍വി

HIGHLIGHTS : റാഞ്ചി : ജാര്‍ഖണ്ഡില്‍ കേവലഭുരിപക്ഷം നേടി മാഹസഖ്യം അധികാരത്തില്‍. ആകെയുള്ള 81 സീറ്റില്‍ 47ഉം സഖ്യം നേടി. ജെഎംഎം നേതാവ് ഹേമന്ത് സോറന്‍ മുഖ്യമന്ത്രിയ...

റാഞ്ചി : ജാര്‍ഖണ്ഡില്‍ കേവലഭുരിപക്ഷം നേടി മാഹസഖ്യം അധികാരത്തില്‍. ആകെയുള്ള 81 സീറ്റില്‍ 47ഉം സഖ്യം നേടി. ജെഎംഎം നേതാവ് ഹേമന്ത് സോറന്‍ മുഖ്യമന്ത്രിയാകും . മഹാസഖ്യത്തില്‍ ജെഎംഎമ്മിന് 30 സീറ്റ് ലഭിച്ചു.

സംസ്ഥാനം ഭരിച്ചുകൊണ്ടിരിക്കുന്ന ബിജെപിക്ക് 25 സീറ്റ് മാത്രമെ ലഭിച്ചൊള്ളു.
മുഖ്യമന്ത്രി രഘുബര്‍ ദാസും മന്ത്രിമാരില്‍ ചിലരും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ലക്ഷ്മണ്‍ ഗിലുവയും ദയനീയമായി പരാജയപ്പെട്ടു.
കഴിഞ്ഞ വര്‍ഷം വടക്കന്‍ സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ രാജസ്ഥാന്‍, ഛത്തീസ് ഗഡ്, മദ്ധ്യപ്രദശ്, എന്നീ സംസ്ഥാനങ്ങൡലെ ഭരണം ബിജെപിക്ക് ന്ഷ്ടപ്പെട്ടിരുന്നു.ഈ വര്‍ഷം മഹാരാഷ്ട്രക്ക് പിന്നാലെ ജാര്‍ഖണ്ഡും നഷ്ടപ്പെട്ടത് ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്.

sameeksha-malabarinews

ആദിവാസി മേഖലകള്‍ കൂട്ടത്തോടെ ബിജെപിയെ കൈവിട്ടു. ആദിവാസി, ഗ്രാമീണ മേഖലകളില്‍ ജെ എം എം -കോണ്‍ഗ്രസ് -ആര്‍ജെഡി സഖ്യത്തിന് കിട്ടിയ സ്വീകാര്യതയാണ് മഹാസഖ്യത്തിന് വലിയ നേട്ടമുണ്ടാക്കിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!