വള്ളിക്കുന്നില്‍ പ്രകടനത്തില്‍ പങ്കെടുക്കവെ കുഴഞ്ഞു വീണു മരിച്ചു

പരപ്പനങ്ങാടി:ദേശീയ പൗരത്വ ബില്ലിനെതിരെ അരിയല്ലൂരില്‍ നടത്തിയ ബഹുജന
റാലിയില്‍ പങ്കെടുക്കവെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടയാള്‍ കുഴഞ്ഞുവീണു മരിച്ചു. വള്ളിക്കുന്ന പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ്
മുസ്ലിം ലീഗ് കമ്മിറ്റി വൈസ് പ്രസിഡന്റ് പി എം മുഹമ്മദ് കോയ(65 ) ആണ് മരിച്ചത്
.ഭാര്യ:സുബൈദ.
മക്കള്‍:ഷജീബ് ചെന്നൈ,ശംനാര്‍ ദുബൈ, ശംസീദ, മരുമക്കള്‍:ഫിറോസ് കുന്നത്ത്
പറമ്പ്, സീനത്ത്,സലീന.സഹോദരങ്ങള്‍: മൊയ്തീന്‍ കുട്ടി,സിദ്ദിഖ്, ആയിഷബീവി,
നഫീസ.
ഖബറടക്കം രാവിലെ പത്തര മണിക്ക് അരിയല്ലൂര്‍ മഹല്ല് പളളി ഖബര്‍സ്ഥാനില്‍.

Share news
error: Content is protected !!
Scroll to Top