മത്സ്യതൊഴിലാളി കോണ്‍ഗ്രസ് ജില്ലാ സമ്മേളനത്തിന് പരപ്പനങ്ങാടിയില്‍ തുടക്കം

പരപ്പനങ്ങാടി: മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് മലപ്പുറം ജില്ലാ സമ്മേളനം പരപ്പനങ്ങാടി ചെട്ടിപ്പടിയില്‍ തുടങ്ങി. ബുധനാഴ്ച രാവിലെ  പ്രതിനിധി സമ്മേളനം ഡിസിസി പ്രസിഡന്റ് വിവി പ്രകാശ് ഉദ്ഘാടനം ചെയ്തു .ജില്ലാ സക്രട്ടറി ഐ പി ആബിദ് സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് വി പി കാദര്‍ അധ്യക്ഷം വഹിച്ചു. ജില്ല പഞ്ചായത്ത് മെമ്പര്‍ എ കെ അബ്ദുറഹിമാന്‍, അഡ്വ നസറുള്ള, ഒ രാജന്‍, ബിപി ഹംസക്കോയ, ടി ഹൈദര്‍ എന്നിവര്‍ സംസാരിച്ചു.

നാളെ വൈകീട്ട് നാല് മണിക്ക് ശക്തി പ്രകടനം നടക്കും. വൈകീട്ട് 6 മണിക്ക് നടക്കുന്ന പൊതു സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് ടി എന്‍ പ്രതാപന്‍ എം പി, മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ്, എ പി അനില്‍കുമാര്‍ എം എല്‍ എ, പി കെ അബ്ദുറബ്ബ് എം എല്‍ എ, മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഗസ്റ്റിന്‍ ഗോമസ് , ഡിസിസി പ്രസിഡന്റ് വിവി പ്രകാശ്. കെ.പി.സി സി സെക്രടറിമാരായ വി.എ കരീം, പി ടി അജയമോഹന്‍, കെ.പി അബ്ദുല്‍ മജീദ് എന്നിവര്‍ സംബന്ധിക്കും.

Share news
error: Content is protected !!
Scroll to Top