‘മുഖ്യമന്ത്രിയെ കാണണം നന്ദി അറിയിക്കണം ‘ ആഗ്രഹം സഫലീകരിച്ച് ജുവല്‍ റോഷന്‍

പരപ്പനങ്ങാടി: മുഖ്യമന്ത്രിയെ കാണണം. നന്ദി അറിയിക്കണം- മനസ്സില്‍ സൂക്ഷിച്ച ആഗ്രഹം സാധ്യമായതിന്റെ ആഹ്ലാദത്തിലാണ് പരപ്പനങ്ങാടി പുത്തന്‍പീടികയിലെ ജുവല്‍ റോഷന്‍. സ്‌പൈനല്‍ മസ്കുലര്‍ അട്രോഫി (എസ്എംഎ) ബാധിച്ച കുട്ടികള്‍ക്ക് 18 വയസ്സു വരെയുള്ള ചികിത്സ സൗജന്യമാക്കിയ സര്‍ക്കാര്‍ തീരുമാനത്തിന് നന്ദി അറിയിക്കാനാണ് ജുവല്‍ റോഷന്‍ മാതാപിതാക്ക ള്‍ക്കൊപ്പം എത്തിയത്.

എസ്എംഎ രോഗികളായ കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും ഏറെ ആശ്വാസം നല്‍കുന്നതായിരുന്നു സര്‍ക്കാര്‍ തീരുമാനം. ഇന്ത്യയില്‍ ആദ്യമായാണ് അപൂര്‍വ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന 18 വയസ്സുവരെയുള്ള വരുടെ ചികിത്സ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. ഡോക്ടര്‍മാരായ തമ്പ്രേരി സേതുനാഥിന്റെയും റസീനയുടെയും മകനാണ് ജുവല്‍ റോഷന്‍. നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രി പരപ്പനങ്ങാടിയില്‍ എത്തി
യപ്പോള്‍ നവകേരള സദസ്സ് ചെയര്‍മാന്‍ നിയാസ് പുളിക്കലകത്തിന്റെ വീട്ടിലായിരുന്നു മുഖ്യമന്ത്രിയുമായള്ള കൂടിക്കാഴ്ച.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top