ജനകീയ മന്ത്രിസഭ ജനങ്ങള്‍ക്കൊപ്പം എന്ന സന്ദേശമുയര്‍ത്തി മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ നടക്കുന്ന നവകേരള സദസ്സിന്റെ ജില്ലയിലെ പര്യടനത്തിന് ഇന്ന് (നവംബര്‍ 30ന്) സമാപനം. ലക്ഷക്കണക്കിന് ജനങ്ങളില്‍ പ്രതീക്ഷയുണര്‍ത്തിയാണ് കഴിഞ്ഞ മൂന്നുദിവസമായി നവകേരള സദസ്സ് ജില്ലയില്‍ പ്രയാണം നടത്തിക്കൊണ്ടിരിക്കുന്നത്. ജില്ലയില്‍ മൂന്നു ദിനങ്ങളിലായി 12 മണ്ഡലങ്ങള്‍ പിന്നിടുമ്പോള്‍ ഓരോ മണ്ഡലങ്ങളിലും വന്‍ജനപങ്കാളിത്തമാണ് അനുഭവപ്പെട്ടത്. വിവിധ പ്രായഭേദമന്യേ നിരവധിപേരാണ് നവകേരള സദസ്സിനായി മണിക്കൂറുകള്‍ക്ക് മുന്നേ വേദികളിലെത്തുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും വന്‍പങ്കാളിത്തം തന്നെ മിക്കയിടത്തും കാണാമായിരുന്നു. ജോലി സംബന്ധമായും സഹായം ആവശ്യപ്പെട്ടും മറ്റു പൊതു ആവശ്യങ്ങളുമായി നിരവധിപേരാണ് പരാതി പരിഹാര കൗണ്ടറുകളിലെത്തുന്നത്. സദസ്സ് ആരംഭിക്കുന്നതിന്റെ മൂന്നുമണിക്കൂര്‍ മുന്നേതന്നെ എല്ലാ മണ്ഡലങ്ങളിലും കൗണ്ടറുകള്‍ ആരംഭിച്ചിരുന്നു. ലഭിക്കുന്ന പരാതികളില്‍ കൈപറ്റ് രസീത് നല്‍കാനും ഉദ്യോഗസ്ഥരും യഥാസമയം തന്നെ ജാഗ്രതയോടെ പ്രവര്‍ത്തിച്ചത് കൗണ്ടറുകളിലെത്തിയവര്‍ക്ക് ഏറെ സഹായകരമായി മാറി. രാവിലെ ഒമ്പതിന് മലപ്പുറം വുഡ്‌ബൈന്‍ ഹോട്ടലില്‍ നടന്ന പ്രഭാത യോഗത്തോടെയാണ് മൂന്നാം ദിവസത്തെ പര്യടനം ആരംഭിച്ചത്.
മലപ്പുറം, കൊണ്ടോട്ടി, മഞ്ചേരി, മങ്കട, കോട്ടയ്ക്കല്‍, വള്ളിക്കുന്ന്, വേങ്ങര നിയോജക മണ്ഡലങ്ങളില്‍ നിന്നുള്ള പ്രത്യേക ക്ഷണിതാക്കളാണ് പ്രഭാത യോഗത്തില്‍ പങ്കെടുത്തത്. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം നടന്നു. ശേഷം രാവിലെ 11ന് മേലങ്ങാടി ജി.വി.എച്ച്.എസ്.എസ് ഗ്രൗണ്ടില്‍ കൊണ്ടോട്ടി മണ്ഡലം നവകേരള സദസ്സ് നടന്നു. വൈകീട്ട് മൂന്നിന് മഞ്ചേരി ഗവ. ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ മഞ്ചേരി മണ്ഡലം, വൈകീട്ട് 4.30ന് മങ്കട ഗവ. ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മങ്കട മണ്ഡലം, വൈകീട്ട് ആറിന് മലപ്പുറം എം.എസ്.പി.എല്‍.പി സ്‌കൂള്‍ ഗ്രൗണ്ടില്‍ മലപ്പുറം മണ്ഡലം നവകേരള സദസ്സും നടന്നു.
ഇന്ന് രാവിലെ ഒമ്പതിന് പെരിന്തല്‍മണ്ണ ശിഫാ കണ്‍വെന്‍ഷന്‍ സെന്ററില്‍ പെരിന്തല്‍മണ്ണ, മങ്കട, വണ്ടൂര്‍, നിലമ്പൂര്‍, ഏറനാട് ഉള്‍പ്പെടെ അഞ്ച് മണ്ഡലങ്ങളുടെ പ്രഭാത സദസ്സോടെ നാലാം ദിനത്തിലെ പരിപാടികള്‍ക്ക് തുടക്കമാവും. തുടര്‍ന്ന് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. ഏറനാട് മണ്ഡലം നവകേരള സദസ്സ് രാവിലെ 11ന് അരീക്കോട് പഞ്ചായത്ത് ഗ്രൗണ്ടില്‍ നടക്കും. വൈകീട്ട് മൂന്നിന് നിലമ്പൂര്‍ മണ്ഡലം സദസ്സ് വഴിക്കടവ് പഞ്ചായത്തിലെ മുണ്ട ഗ്രൗണ്ടിലും വണ്ടൂര്‍ മണ്ഡലം സദസ്സ് വൈകുന്നേരം 4.30ന് വി.എം.സി ഹൈസ്‌കൂള്‍ ഗ്രൗണ്ടിലും പെരിന്തല്‍മണ്ണ മണ്ഡലം സദസ്സ് വൈകുന്നേരം ആറിന് നെഹ്റു സ്റ്റേഡിയത്തിലും നടക്കും. നാളെ പാലക്കട് ജില്ലയിലെ പര്യടനം ആരംഭിക്കും.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




