ചെക്‌പോസ്റ്റില്‍ എംഡിഎംഎ പിടികൂടിയ കേസില്‍ യുവതിയടക്കം നാലുപേര്‍ക്ക് 20 വര്‍ഷം കഠിനതടവ്

മഞ്ചേരി; വഴിക്കടവ് എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ 75 ഗ്രാം എംഡിഎംഎ പിടികൂടിയ കേസില്‍ മുഴുവന്‍ പ്രതികള്‍ക്കും 20 വര്‍ഷം കഠിന തടവും 2 ലക്ഷം രൂപ പിഴയും. 2022 സെപ്റ്റംബര്‍ മാസം 11 തീയതി വഴിക്കടവ് എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വെച്ച് എക്‌സൈസ് കമ്മീണറുടെ ഉത്തര മേഖല സ്‌ക്വാഡും മലപ്പുറം എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയും നിലമ്പൂര്‍, കാളികാവ് റേഞ്ച് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ പരിശോധനയില്‍ ആണ് മഞ്ചേരി കാരക്കുന്ന് സ്വദേശി പുലത്തു സ്വദേശികളായ അസ്ലമുദ്ദീന്‍. കെ.പി (32 ), ഭാര്യ ഷിഫ്ന. എന്‍.കെ (27) കാവനൂര്‍ അത്താണിക്കല്‍ വീട്ടില്‍ മുഹമ്മദ് സാദത്ത് (30), വഴിക്കടവ് നരിക്കോട്ടുമ്മല്‍ വീട്ടില്‍ കമറുദ്ദീന്‍. എന്‍.കെ (37) എന്നിവര്‍ പിടിയിലായത്. ജീപ്പ്, മോട്ടോര്‍ സൈക്കിള്‍, സ്‌ക്കൂട്ടര്‍ എന്നീ വാഹനങ്ങളുപയോഗിച്ച് പ്രതികള്‍ ബാംഗ്ലൂര്‍ നിന്ന് കേരളത്തിലേക്ക് 75.458 ഗ്രാം എംഡിഎംഎ കൂട്ടുത്തരവാദിത്വത്തോടെ കൈവശം വെച്ച് കടത്തിക്കൊണ്ടു വന്നതിന് 10 വര്‍ഷം കഠിന തടവും 1 ലക്ഷം രൂപ പിഴയും, ഗൂഢാലോചന നടത്തിയതിന് 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ആണ് മഞ്ചേരി NDPS സ്‌പെഷ്യല്‍ കോടതി ജഡ്ജ് എം പി ജയരാജ് വിധിച്ചത്.

എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ സന്തോഷ്. സി, മുഹമ്മദ് ഷഫീഖ്. പി. കെ, ഷിജുമോന്‍. ടി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. കേസിന്റെ തുടര്‍ അന്വേഷണം മലപ്പുറം അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ നിസാം ഏറ്റെടുക്കുകയും ആറു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു, പ്രോസിക്യൂഷന് വേണ്ടി അഡ്വക്കേറ്റ് സുരേഷ് . പി ഹാജരായി, ലൈസണ്‍ ഓഫീസര്‍ പ്രിവെന്റ്റീവ് ഓഫീസര്‍ ശങ്കരനാരായണന്‍ കേസ് നടത്തിപ്പുകളുടെ ചുമതല വഹിച്ചു .

മലപ്പുറം മഞ്ചേരിയില്‍ NDPS സ്‌പെഷ്യല്‍ കോടതി നിലവില്‍ വന്ന ശേഷം വിചാരണ കഴിഞ്ഞ എക്‌സൈസ് കണ്ടുപിടിച്ച രണ്ടാമത്തെ കൊമേര്‍ഷ്യല്‍ ക്വാണ്ടിറ്റി കേസും ഇതോടെ ശിക്ഷിക്കപ്പെട്ടു. മുന്‍പ് നിലമ്പൂര്‍ കൂറ്റമ്പാറയില്‍ നിന്ന് പിടികൂടിയ കഞ്ചാവ് കടത്ത് കേസിലെ മുഴുവന്‍ പ്രതികള്‍ക്കും(11) പതിനഞ്ചു വര്‍ഷം വീതം തടവ് വിധിച്ചിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top