ഊട്ടിയില്‍ ബൈക്കപകടം: മമ്പാട് സ്വദേശിയായ വിദ്യാര്‍ഥി മരിച്ചു

മമ്പാട് : ഊട്ടി കണ്ട് മടങ്ങുകയായിരുന്ന മമ്പാട് സ്വദേശി യായ വിദ്യാര്‍ഥി ബൈക്ക് അപകടത്തില്‍ മരിച്ചു. മമ്പാട് പനയുംകുന്ന് ചോ ലയില്‍ മുജീബിന്റെ മകന്റെ ഇഹ്തിസാം (15) ആണ് മരിച്ചത്. ഒപ്പമുണ്ടായിരു ന്ന സുഹൃത്ത് കരിക്കാട്ട് മണ്ണയിലെ ഷബ്ഹാന്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.

മമ്പാട് എംഇഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വി ദ്യാര്‍ഥിയാണ്. ബുധന്‍ ഉച്ചയ്ക്കു രണ്ടോടെ ഊട്ടി തലയ്ക്കുന്ത പൈന്‍ ഫോറ സ്റ്റ് ഭാഗത്താണ് അപക ടം. ബൈക്കോടിച്ചിരുന്ന ഇഹ്തിസാം സംഭവസ്ഥ ലത്തുവച്ചുതന്നെ മരിച്ചു.

സ്‌കൂളിലേക്കുവന്ന ഇവര്‍ ബൈക്കില്‍ ഊട്ടിക്ക് പുറ പ്പെടുകയായിരുന്നു. ഉമ്മ: റംലത്ത്. സഹോദരങ്ങള്‍: ഇര്‍ഫാന്‍, റിസ്വാന, റി ന്‍ഷ. മൃതദേഹം ഊട്ടിയി ലെ ആശുപത്രിയില്‍ പോ സ്റ്റ്‌മോര്‍ട്ടം നടത്തി വ്യാഴാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top