ജിദ്ദ – മദീന റോഡിലെ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശി മരണപെട്ടു

untitled-1-copyജിദ്ദ: കോഴിക്കോട് കോടച്ചേരി നുറമ്മ ത്തോട് സാബ്രിക്കൽ വീട്ടിൽ സജി മാത്യു (42) ജിദ്ദയിൽ നിന്ന് 210  കിലോമീറ്റർ അകലെ മദീന റോഡിൽ അൽ-അംന എന്ന സ്ഥലത്ത് വെച്ച് മരണപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെ വാഹനത്തിന്റെ ആക്സിൽ പൊട്ടി വാഹനം മറിഞ്ഞാണ് അപകടം ഉണ്ടായത് , ഏ സി. ടെക്നീഷ്യനായി ജോലി ചെയ്യുകയായിരുന്നു. ജോലി സ്ഥലത്തു നിന്ന് ജിദ്ദയിലേക്ക് മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത് . ജിദ്ദയിലെ മക്രോണയിലാണ്  കുടുംബ സഹിതം താമസം. പിതാവ് ; മാത്യു , മാതാവ്‌ ; സിസിലി .ഭാര്യ ;അന്നമ്മ ദേവസ്യ.രണ്ട് ആൺ കുട്ടികളും ഒരു പെൺകുട്ടിയുമുണ്ട്.ഭാര്യ ജിദ്ദ നാഷണൽ ഹോസ്പിറ്റലിൽ നേഴ്സായി ജോലി ചെയ്യുന്നു.

15 വർഷമായി സജി മാത്യു സൗദിയിൽ ജോലി ചെയ്തുവരികയാണ്. മൃതദേഹം സാസക്കോയിക്ക് അടുത്തുള്ള ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.  നവോദയ പ്രവർത്തകനായ നൗഷാദ് പെരിന്തൽമണ്ണ യുടെ നിയമ സഹായം ലഭ്യമായി.

Share news
error: Content is protected !!
Scroll to Top