മൂന്നിയൂര്‍: വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്നവരുടെ ശരീരത്തില്‍ അണിഞ്ഞിരുന്ന ആറുപവന്‍ ആഭരണങ്ങള്‍ കവര്‍ന്നു. പടിക്കല്‍ ചക്കളുങ്ങര ചോനാരി അബ്ദുള്‍ അസീസിന്റെ വീട്ടിലാണ് ജനല്‍വഴി മോഷണം നടത്തിയത്.
മാതാവിന്റെയും മകളുടെയും പാദസരം, മാല എന്നിവയാണ് മോഷ്ടിക്കപ്പെട്ടത്. തിരൂരങ്ങാടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




