മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിംഗിന്റെ നില ഗുരുതരമായി തുടരുന്നു

jaswant-ദില്ലി: ഇന്ന് പുലര്‍ച്ചെ സ്വവസതിയില്‍ വെച്ച് വീണ് പരിക്കേറ്റ മുന്‍ പ്രതിരോധ മന്ത്രി ജസ്വന്ത് സിംഗിന്റെ നില അതീവ ഗുരുതരമായി തുടരുന്നു. ആര്‍മി റിസര്‍ച്ച് ആന്റ് റഫറല്‍ ആശുപത്രിയിലാണ് തലക്ക് പരിക്കേറ്റ ജസ്വന്ത് സിംഗിനെ അഡ്മിറ്റ് ചെയ്തിരിക്കുന്നത്. അദ്ദേഹം കോമ അവസ്ഥ തുടരുകയാണെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന സൂചന. നിലവിലെ സ്ഥിതി അതീവ ഗുരുതരമാണ്. അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ ന്യൂറോസര്‍ജന്‍മാരുടെ വിദഗ്ദ്ധ സംഘം ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നു പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ മെഡിക്കല്‍ കുറിപ്പില്‍ പറയുന്നു.

76 വയസ്സ് പ്രായമുള്ള ജസ്വന്ത് സിംഗിനെ അതീവ ഗുരുതരാവസ്ഥയിലാണ് കുടുംബാംഗങ്ങള്‍ ആശുപത്രിയില്‍ എത്തിച്ചത്. രാത്രിയില്‍ അബോധാവസ്ഥയില്‍ തറയില്‍ വീണു കിടക്കുന്ന നിലയിലാണ് കുടുംബാംഗങ്ങള്‍ കണ്ടെത്തിയത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി പിണങ്ങി രാജസ്ഥാനിലെ ബര്‍മറില്‍ ജസ്വന്ത്‌സിംഗ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു.

Share news
error: Content is protected !!
Scroll to Top