Section

malabari-logo-mobile

ജെസീറക്ക് പോലീസ് മര്‍ദ്ധനം;പര്‍ദ്ദ വലിച്ചുകീറി;ജെസീറ

HIGHLIGHTS : പര്‍ദ്ദ വലിച്ചു കീറി;ജെസീറ കൊച്ചി : പാലാരിവട്ടം പോലീസ് സ്റ്റേഷന് മുന്നില്‍ സ്വന്തം കുഞ്ഞുങ്ങളുമായി കുത്തിയിരിപ്പ് സമരം നടത്തിവന്ന ജസീറക്കും കുഞ്...

 

jaseeraകൊച്ചി : പാലാരിവട്ടം പോലീസ് സ്റ്റേഷന് മുന്നില്‍ സ്വന്തം കുഞ്ഞുങ്ങളുമായി കുത്തിയിരിപ്പ് സമരം നടത്തിവന്ന ജസീറക്കും കുഞ്ഞുങ്ങള്‍ക്കുമെതിരെ പോലീസ് മര്‍ദ്ദനം. ഇന്നലെ രാത്രി ഫൂട്ട്പാത്തില്‍ ഉറങ്ങികിടക്കുകയായിരുന്ന കുട്ടികളെ ചവിട്ടി എന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ്സുകാര്‍ ജസീറയുമായി വാക്കേറ്റം ഉണ്ടായിരുന്നു. ഇതിന്റെ മറവില്‍ ഇന്ന് ജസീറയെ സമര സ്ഥലത്തു നിന്നു നീക്കം ചെയ്യാന്‍ പോലീസ് തീരുമാനിക്കുകയായിരുന്നു. ജസീറയെയും കുട്ടികളെയും പുരുഷ പോലീസുകാര്‍ അസഭ്യം പറയുകയും വലിച്ചു നീക്കുകയുമായിരുന്നു. അബ്ദുള്ളക്കുട്ടിക്കെതിരെ മല്‍സരിക്കുമോ എന്ന് ചോദിച്ചായിരുന്നു തനിക്കെതിരെ അസഭ്യവര്‍ഷം ചൊരിഞ്ഞതും തന്റെ മക്കളെ ചവിട്ടിയതും എന്നും ജസീറ പറഞ്ഞു.

ചിറ്റിലപള്ളിക്കെതിരെ ജനമൈത്രി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയ ജസീറ ഇക്കാര്യത്തില്‍ നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് പോലീസ് സ്റ്റേഷന് മുന്നില്‍ സമരം ചെയ്യുകയായിരുന്നു. ഇതിനിടയിലാണ് ജസീറയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്സുകാര്‍ സമരസ്ഥലത്തെത്തിയത്. ഇതേ തുടര്‍ന്നാണ് വാക്കേറ്റം നടന്നത്.

sameeksha-malabarinews

ജസീറയിപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. തന്നെ കോടതിയില്‍ ഹാജരാക്കണമെന്നാണ് ജസീറയുടെ ആവശ്യം. അതേസമയം തന്നെ കസ്റ്റഡിയിലെടുക്കുമ്പോള്‍ ഒരു വനിതാ പോലീസ് മാത്രമേ ഉണ്ടായിരുന്നൊള്ളൂവെന്നും തന്നെ വലിച്ചിഴച്ച് പര്‍ദ്ധദ്ദയടക്കം കീറിയെന്നും ജസീറ പറഞ്ഞു.

കൊച്ചഔസേപ്പ് ചിറ്റിലപ്പള്ളി തന്റെ വ്യക്തി സ്വാതന്ത്ര്യത്തില്‍ കൈകടത്തുകയാണെന്ന് കാണിച്ചാണ് ജസീറ പോലീസില്‍ പരാതി നല്‍കിയത്. തന്റെ മക്കളുടെ പേരില്‍ അവകാശം കാണിക്കുകയും തന്നെ പറ്റി ദുഷ്പ്രചരണം നടത്തുകയും ആണെന്ന് ജസീറ പരാതിയില്‍ പറയുന്നു. കൂടാതെ മണല്‍മാഫിയക്കെതിരെ സമരം ചെയ്ത തനിക്ക് പ്രഖ്യാപിച്ച അവാര്‍ഡ് നിരസിക്കുകയാണെങ്കില്‍ അത് മാധ്യമങ്ങളിലൂടെ പ്രഖ്യാപിക്കണമെന്നും ജസീറ ആവശ്യപ്പെട്ടു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!