പരപ്പനങ്ങാടി ഉണ്ണികൃഷ്ണപ്പണിക്കര്‍ക്ക് ജയലളിത സമ്മാനിച്ച പത്ത് ലക്ഷത്തിന് നികുതി

മുംബൈ : തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയാകുമെന്ന് പ്രവചിച്ച ജ്യോത്സ്യന്‍ പരപ്പനങ്ങാടി ഉണ്ണികൃഷ്ണപ്പണിക്കര്‍ക്ക് സമ്മാനമായി ലഭിച്ച 10 ലക്ഷം രൂപക്ക് ആദായ നികുതി. സമ്മാനമായിട്ടാണ് ഇത് നല്‍കിയിട്ടുള്ളതെങ്കിലും നികുതി വകുപ്പ് ബിസിനസ് വിഭാഗത്തിലാണ് ഈ തുക ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതുകൊണ്ട് തന്നെ നികുതി ഒഴിവാക്കി നല്‍കണമെന്ന പണിക്കരുടെ ഹരജി കോടതി പരിഗണിച്ചില്ല. ജോലിയുമായി ബന്ധപ്പെട്ട് ലഭിച്ച വരുമാനമായതിനാല്‍ മൂന്നരലക്ഷം രൂപ നികുതിയടക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

2002 – 03 വര്‍ഷത്തില്‍ 2.67 ലക്ഷം രൂപയാണ് പണിക്കര്‍ വരുമാനം കാട്ടിയത്. സമ്മാനമായി പത്ത് ലക്ഷം കിട്ടിയെന്നും അറിയിച്ചു. ഈ തുകയുടെ നികുതിയാണ് ഇപ്പോള്‍ ഈടാക്കിയിരിക്കുന്നത്.

വിവിധ കേസുകളില്‍പെട്ട് ജയലളിതക്ക് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനായിരുന്നില്ല. ഇങ്ങനെ മല്‍സരിക്കാതെയാണ് അവര്‍ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ ജയലളിത മുഖ്യമന്ത്രിയാകുമെന്ന് നേരത്തെ ഉണ്ണകൃഷ്ണപ്പണിക്കര്‍ പ്രവചിച്ചിരുന്നു.

 

Share news
error: Content is protected !!
Scroll to Top