Section

malabari-logo-mobile

അഴിമതി മുക്ത കേരളത്തിന് ‘ജനജാഗ്രത’ വെബ്‌സൈറ്റ്

HIGHLIGHTS : അഴിമതി മുക്ത കേരളത്തിനായി ആരംഭിക്കുന്ന വെബ്‌സൈറ്റിന് ജനജാഗ്രത എന്ന് പേരു നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജനങ്ങള്‍ നിര്‍ദ്ദേശിച്ചത...

അഴിമതി മുക്ത കേരളത്തിനായി ആരംഭിക്കുന്ന വെബ്‌സൈറ്റിന് ജനജാഗ്രത എന്ന് പേരു നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജനങ്ങള്‍ നിര്‍ദ്ദേശിച്ചതനുസരിച്ചാണ് ഈ പേര് തിരഞ്ഞെടുത്തത്. 740ഓളം വ്യക്തികള്‍ പേരുകള്‍ നിര്‍ദേശിച്ചിരുന്നു. ഏഴു പേരാണ് ജനജാഗ്രത എന്ന പേര് നിര്‍ദേശിച്ചത്. പേര് ആദ്യം നിര്‍ദേശിച്ച ആളെയാണ് വിജയിയായി കണ്ടെത്തിയിരിക്കുന്നത്.

പൊതുജനങ്ങള്‍ക്ക് വെബ്‌സൈറ്റ് മുഖേന അഴിമതി സംബന്ധിച്ച വിവരങ്ങള്‍ നല്‍കാം. വെബ്‌സൈറ്റില്‍ എല്ലാ വകുപ്പുകളുടെയും പേരുകളും ഓരോ വകുപ്പിലേയും ഉദ്യോഗസ്ഥരുടെ വിവരങ്ങളും ഉണ്ടാകും. ഏതു വകുപ്പില്‍ ഏതു തലത്തില്‍ അഴിമതി നടന്നാലും ജനങ്ങള്‍ക്കത് അറിയിക്കാനാവും. അത്തരം വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അഴിമതിക്കെതിരെ ആദ്യഘട്ടത്തില്‍ മുന്‍കരുതല്‍ നടപടികളും പിന്നീട് തെളിവുകളുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികളും വേഗത്തില്‍ സ്വീകരിക്കാന്‍ കഴിയും.

sameeksha-malabarinews

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പലപ്പോഴും ഭയക്കുന്നത് തങ്ങള്‍ക്കെതിരെ ചിലരെങ്കിലും വ്യാജ അഴിമതി പരാതികള്‍ നല്‍കുന്നുവെന്നതാണ്. വെബ്‌സൈറ്റ് യാഥാര്‍ത്ഥ്യമാകുന്നതോടെ ആ ഭയം ഇല്ലാതാകും. യഥാര്‍ത്ഥ പരാതികളും വ്യാജ പരാതികളും തിരിച്ചറിയുന്ന തരത്തിലാണ് വെബ്‌സൈറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അതുകൊണ്ട് സത്യസന്ധമായി ജോലി ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഭയക്കേണ്ടതില്ല. പൂര്‍ണമായി ജനങ്ങളുടെ പിന്തുണയോടെ മാത്രമേ പദ്ധതി വിജയത്തിലെത്തിക്കാനാകൂ. സ്മാര്‍ട്ട് ഫോണ്‍ വഴി ആര്‍ക്കും അഴിമതിമുക്ത കേരളത്തിനായി ഇടപെടനാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!