ശർക്കരയിൽ മായം കണ്ടെത്തി

സംസ്ഥാനത്ത് വിപണിയിൽ ലഭ്യമായ ശർക്കരയിൽ ആരോഗ്യത്തിന് ഹാനികരവും മാരകവുമായ ടാർട്രസീൻ, റോഡമീൻ-ബി, ബ്രില്യന്റ് ബ്ലൂ എന്നീ നിറങ്ങൾ ചേർത്തിട്ടുള്ളതായി കണ്ടെത്തി.  ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ ഓപ്പറേഷൻ പനേലയുടെ ഭാഗമായി ശർക്കരയുടെ 72 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും നാല് സർവൈലൻസ് സാമ്പിളുകളും ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു.  പരിശോധനാഫലം ലഭിക്കുന്നതിനെത്തുടർന്ന് നടപടികൾ സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണർ അറിയിച്ചു

Related Articles