കെ സുരേന്ദ്രനെതിരെ വീണ്ടും കേസ്

തിരുവനന്തപുരം: ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെതിരെ വീണ്ടും കേസെടുത്തു. ശബരിമല ദര്‍ശനത്തിനായി എത്തിയ തൃപ്തി ദേശായിയെ നെടുമ്പാശേരി വിമാനത്താവളത്തില്‍ തടഞ്ഞതിനും അതീവ സുരക്ഷാ മേഖലയായ വിമാനത്താവളത്തിന് പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചു എന്നതിനുമാണ് കെ സുരേന്ദ്രനെതിരെ വീണ്ടും കേസ്.

നെയ്യാറ്റിന്‍കര തഹസിദാരെ ഉപരോധിച്ച കേസില്‍ പത്തനംതിട്ട കോടതി ഇന്ന് ജാമ്യം അനുവദിച്ചിരുന്നു.

സന്നിധാനത്ത് വെച്ച് സ്ത്രീയെ ആക്രമിച്ച കേസില്‍ സുരേന്ദ്രന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു.