Section

malabari-logo-mobile

‘വിപത്തുകള്‍ക്കെതിരെ പോരാടി നാടിന്റെ പുരോഗതിക്കായി കൈകോര്‍ക്കേണ്ട സമയമാണിത്’; റിപ്പബ്ലിക് ദിനാശംസയുമായി മുഖ്യമന്ത്രി

HIGHLIGHTS : 'It is time to fight against disasters and join hands for the progress of the country'; CM with Republic Day greetings

റിപ്പബ്ലിക് ദിനാശംസയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടനയുടെ അന്തഃസത്ത തകര്‍ക്കാന്‍ വര്‍ഗീയ രാഷ്ട്രീയം ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി തന്റെ റിപ്പബ്ലിക് ദിനാശംസയില്‍ പറഞ്ഞു. സംസ്ഥാനങ്ങളുടെ അധികാരം കവരാന്‍ ശ്രമിക്കുകയാണ്.

മതേതരത്വത്തെ ഭൂരിപക്ഷ മതത്തില്‍ ചേര്‍ത്തുവെക്കുന്നുവെന്നും ജനാധിപത്യത്തിന്റെ അര്‍ത്ഥം തന്നെ ചോര്‍ത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ വിപത്തുകള്‍ക്കെതിരെ പോരാട്ടം നടത്തണം. നാടിന്റെ പുരോഗതിക്കായി കൈകോര്‍ക്കേണ്ട സമയമാണിത്. എല്ലാ കുപ്രചാരണങ്ങളെയും തള്ളിക്കളയണം. വികസനത്തിന്റെ ഗുണഫലം എല്ലാവരിലും എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

sameeksha-malabarinews

അതേസമയം രാജ്യം 73ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഡോ. ബി.ആര്‍ അംബേദ്കര്‍ വിഭാവനം ചെയ്ത് ഭരണഘടനയുടെ അന്തഃസത്ത നാം കാത്തുസൂക്ഷിക്കണം. ഏറ്റവും കഠിനമായ ഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ലോകമെമ്പാടും കൊവിഡ് ഭീതിവിതച്ചിരിക്കുന്ന സാഹചര്യത്തില്‍ ഒറ്റക്കെട്ടായി അതിനെ നേരിടണമെന്നും ഗവര്‍ണര്‍ റിപ്പബ്ലിക് ദിന സന്ദേശത്തില്‍ പറഞ്ഞു.

ഈ റിപ്പബ്ലിക് ദിനത്തില്‍ സ്വാതന്ത്ര്യ സമര സേനാനികളെ ആദരവോടെ സ്മരിക്കുകയാണ്. ഒപ്പം കൊവിഡിനെതിരെ പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകരെയും. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥതി ശക്തി പ്രാപിക്കുന്നതിന്റെ സൂചനകളും ഇപ്പോള്‍ കാണാം. ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!