Section

malabari-logo-mobile

കെ.വി. റാബിയയിലൂടെ മലപ്പുറത്തേക്കെത്തുന്നു പത്മശ്രീ

HIGHLIGHTS : Padma Shri reaches Malappuram through KV Rabia

തിരൂരങ്ങാടി: കെ.വി. റാബിയയിലൂടെ മലപ്പുറത്തേക്ക് പത്മശ്രീ പുരസ്‌കാരം. ഇന്നലെ പ്രഖ്യാപിച്ച 2022 ലെ പത്മ പുരസ്‌കാരങ്ങളുടെ പട്ടികയിലാണ് തിരൂരങ്ങാടി വെള്ളിലക്കാട് സ്വദേശിനിയും, പ്രശസ്ത് സാമൂഹ്യ പ്രവര്‍ത്തകയുമായ കെ.വി. റാബിയയുടെ പേരുള്ളത് അംഗവൈകല്യത്തിന്റെ പരിമിതികളെ മറികടന്ന് 1990 ല്‍ കേരള സാക്ഷരതാ മിഷന്റെ പ്രവര്‍ത്തനരംഗത്ത് മികച്ച പങ്കുവഹിച്ചതിലൂടെയാണ് പൊതുരംഗത്ത് ഇവര്‍ ശ്രദ്ധിക്കപ്പെട്ട് തുടങ്ങുന്നത്.

കോളേജ് വിദ്യാഭ്യാസ കാലത്ത് പോളിയോ പിടിപെട്ട് കാലുകള്‍ക്ക് വൈകല്യം സംഭവിച്ചു. തുടര്‍ന്ന് വീല്‍ചെയറിലായിരുന്നു ഇവരുടെ ജീവിതം. പക്ഷേ പ്രതിസന്ധികളില്‍ തളരാതെ സാക്ഷരതാ പ്രവര്‍ത്തനങ്ങളിലും, സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും തന്റേതായ പാത റാബിയ വെട്ടിതുറന്നു . 1990 ലാണ് റാബിയ സാക്ഷരതാ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയാകുന്നത്. കേരള സര്‍ക്കാരിന്റെ സാക്ഷരതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അവര്‍ തന്റെ രീതിയില്‍ തിരൂരങ്ങാടിയില്‍ മുതര്‍ന്നവര്‍ക്ക് വേണ്ടിയുള്ള സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ആറു മാസത്തിനകം തന്നെ റാബിയയുടെ ക്ലാസിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരടക്കം ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി രംഗത്തെത്തി.

sameeksha-malabarinews

തന്റെ ശാരീരിക പ്രതിസന്ധികളെ സധൈര്യം നേരിട്ട് അവര്‍ ആയിരക്കണക്കിനാളുകള്‍ക്ക് ആശ്രയമായി. ഗ്രാമത്തിലെ നൂറോളം നിരക്ഷരര്‍ക്ക് അക്ഷരവെളിച്ചമേകി. ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്റെ ഭാഗമായി ട്യൂഷന്‍ സെന്റര്‍, സ്ത്രീകളുടെ ഗ്രന്ഥശാല, സ്വയംതൊഴില്‍ സംരംഭങ്ങള്‍, ബോധവല്‍ക്കരണ-ശാക്തീകരണ പരിപാടികള്‍ എന്നിങ്ങനെ വിവിധ പദ്ധതികള്‍ നടത്തിപ്പോന്നു.

14-ാം വയസുവരെ സാധാരണ കുട്ടികളെപ്പോലെയായിരുന്ന റാബിയ, പിന്നീട് പോളിയോ ബാധിച്ചപ്പോഴും മാനസികമായി അവര്‍ കരുത്തോടെ നിലകൊണ്ടു. 1994-ല്‍ ‘ചലനം ചാരിറ്റബിള്‍ സൊസൈറ്റി’ എന്ന പേരില്‍ വനി വികസനവും സാക്ഷരതയും ലക്ഷ്യമാക്കി ഒരു സംഘടനയ്ക്ക് രൂപം നല്‍കി. നൂറുകണക്കിനാളുകള്‍ക്ക് അക്ഷരം പകര്‍ന്നു കൊടുത്ത സാക്ഷരാ പ്രവര്‍ത്തനങ്ങള്‍ക്ക് യു.എന്‍. മികച്ച സാക്ഷരതാ പ്രവര്‍ത്തകയ്ക്കുള്ള അവാര്‍ഡ് നല്‍കി അവരെ ആദരിച്ചു. വീല്‍ചെയറിലിരുന്ന് ശാരീരിക വൈകല്യങ്ങളെ മനക്കരുത്ത് കൊണ്ട് തോല്‍പ്പിച്ച റാബിയ സാക്ഷരതാ പ്രവര്‍ത്തനങ്ങളിലും മറ്റു സാമൂഹ്യ സേവനപ്രവര്‍ത്തന രംഗങ്ങളിലും സജീവമായിരുന്നു. റാബിയയുടെ സാമൂഹ്യ സേവനപ്രവര്‍ത്തനങ്ങളുടെ മികവില്‍ നിരവധി പുരസ്‌കാരങ്ങള്‍ ഇവരെ തേടിയെത്തിയിരുന്നു. 1993ല്‍ നാഷണല്‍ അവാര്‍ഡ്, സംസ്ഥാന സര്‍ക്കാറിന്റെ വനിതരരത്‌നം അവാര്‍ഡ്, യു.എന്‍. ഇന്റര്‍നാഷണല്‍ അവാര്‍ഡ്, മുരിമഠത്തില്‍ ബാവ അവാര്‍ഡ്, സംസ്ഥാന സാക്ഷരതാ മിഷന്‍ അവാര്‍ഡ്, കണ്ണകി സ്ത്രീശക്തി പുരസ്‌കാരം, സീതി സാഹിബ് അവാര്‍ഡ് തുടങ്ങിയവ ചിലത് മാത്രമാണ്.

ചലനം സാക്ഷരതാ വികസന സംഘത്തിന്റെ നേതൃത്വത്തില്‍ സ്ത്രീ ശാക്തീകരണം, ദാരിദ്ര്യലഘൂകരണം എന്നിവയിലും റാബിയ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണ്. വൈകല്യത്തിന്റെ വിഷമതകള്‍ക്കിടയിലും ചെറുപ്പം മുതലേ വായന ശീലമാക്കിയ റാബിയ തന്റെ വായനയിലൂടെ സ്വായത്തമാക്കിയ അറിവുകളും അനുഭവങ്ങളും രൂപപ്പെടുത്തി ചില കൃതികളും രചിച്ചിട്ടുണ്ട്. റാബിയയുടെ ആത്മകഥയായ ‘സ്വപ്നങ്ങള്‍ക്ക് ചിറകുകളുണ്ട്’ എന്ന ഗ്രന്ഥം വായനക്കാര്‍ക്ക് ഊര്‍ജവും ആത്മവിശ്വാസവും പകരുന്ന ഒന്നാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!