തിരൂര്‍: കേരളത്തിന്റെ സാമൂഹികാന്തരീക്ഷം സുരക്ഷിതമായി നിലനില്‍ക്കുന്നതിന്റെ പ്രധാന കാരണം വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സൗഹൃദാന്തരീക്ഷമാണെന്ന് എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി കെ.ബി ബഷീര്‍ പറഞ്ഞു. എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ല കമ്മിറ്റി തിരൂരില്‍ സംഘടിപ്പിച്ച സ്‌നേഹവിരുന്നില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ പുലരുന്ന സമാധാനത്തിന്റെ കാരണം മതാതീതമായി നിലനില്‍ക്കുന്ന സൗഹൃദങ്ങളാണ്. അവസുദൃഢമായി തന്നെ നിലനില്‍ക്കേണ്ടതുണ്ട്. അതിന് പരുക്കേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ സമീപകാലത്ത് പലയിടത്തു നിന്നായി ഉണ്ടാകുന്നുണ്ട്. സങ്കുചിത താത്പര്യങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവരില്‍ നിന്നുണ്ടാകുന്ന അത്തരം പ്രതിലോമ പ്രവര്‍ത്തനങ്ങളെ പൊതു സമൂഹം കരുതലോടെ തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
തിരൂര്‍ ഖലീസ് ഹോട്ടലില്‍ നടന്ന പരിപാടി പ്രസ് ക്ലബ് പ്രസിഡന്റ് രതീഷ് പി കെ ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് ജില്ലാ സെക്രട്ടറി സ്വാദിഖ് തെന്നല അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ എമുഹമ്മദ് സഈദ് സകരിയ,ജാഫര്‍ ശാമില്‍ ഇര്‍ഫാനി സംസാരിച്ചു ജില്ലാ സെക്രട്ടറിമാരായ അബൂബക്കര്‍ വള്ളിക്കുന്ന്,എ അതീഖ് റഹ്മാന്‍,അബ്ദുല്‍ ഹക്കീം സഖാഫി സംബന്ധിച്ചു
ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള ജില്ലാ കമ്മിറ്റിയുടെ സ്‌നേഹോപഹാരം സമര്‍പ്പിച്ചു




