നരബലിക്ക് ശേഷം ദമ്പതികള്‍ കൊല്ലപ്പെട്ട സ്ത്രീകളുടം മാംസം പാകം ചെയ്ത് കഴിച്ചെന്ന് മൊഴി

കൊച്ചി: സമൂഹമനസാക്ഷിയെ ഞെട്ടിച്ച ഇലന്തൂരിലെ നരബലിയുമായി ബന്ധപ്പെട്ട് കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. നരബലിക്ക് ശേഷം കൊല്ലപ്പെട്ട രണ്ട് സ്ത്രീകളുടെയും മാംസം ദമ്പതികള്‍ പാകം ചെയ്തു കഴിച്ചെന്ന് പ്രതികള്‍ പോലീസില്‍ മൊഴി നല്‍കി. ആയുരാരോഗ്യത്തിനുവേണ്ടി മൃതദേഹങ്ങളില്‍ നിന്ന് മാംസം ഭക്ഷിക്കണമെന്ന ഷാഫിയുടെ നിര്‍ദേശപ്രകാരമാണ് പാകം ചെയ്ത് കഴിച്ചതെന്ന് ചോദ്യം ചെയ്യലിനിടെ ലൈല വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.

അതിക്രൂരമായ കൊലപാതകത്തിന് ശേഷം പത്മയുടെയും റോസ്ലിയുടെയും മൃതദേഹങ്ങളില്‍ നിന്നും മാംസം അറുത്തെടുത്തിരുന്നു.മൃതദേഹങ്ങള്‍ വീട്ടുവളപ്പില്‍ കുഴിച്ചിട്ടശേഷം ആയൂസ് കൂട്ടിക്കിട്ടാനായി മാറ്റിവെച്ച മാസം പാകം ചെയ്ത് കഴിക്കാനായി ഷാഫി നിര്‍ദേശിക്കുകയായിരുന്നു. മാംസം പൂജ ചെയ്തതിന് ശേഷമാണ് ഷാഫി ദമ്പതികള്‍ക്ക് നല്‍കിയത്.പാകം ചെയ്ത മാംസം മുഴുവനായും കഴിക്കണമെന്നും ഷാഫി നിര്‍ദേശിച്ചിരുന്നത്രെ. കുടുംബത്തിലെ മറ്റുള്ളവര്‍ക്കും പാകം ചെയ്ത മാംസം നല്‍കണമെന്ന് പ്രതികള്‍ ആലോചിച്ചിരുന്നെന്നും എന്നാല്‍ നാട്ടില്‍ ആരും ഇല്ലാത്തതുകൊണ്ട് നടക്കാതെ പോവുകയായിരുന്നെന്നും പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.

റോസ്ലിയുടെയും പത്മയുടെയും കൊലപാതകം നരബിയാണെന്ന് പ്രതികള്‍പറയുന്നുണ്ടെങ്കിലും മരിച്ചവരുടെ ആന്തരികാവയവങ്ങള്‍ എല്ലാമുണ്ടോ എന്നകാര്യത്തിലും വിശദമായ പരിശോധ നടത്താനാണ് പോലീസ് നിര്‍ദേശം. ഷാഫിക്ക് ഇത്തരത്തിലുള്ള ബന്ധങ്ങളുണ്ടെന്ന സംശയം ഉള്ളതായാണ് സൂചന. ഇക്കാര്യത്തില്‍ മറ്റാരുടെയെങ്കിലും സഹായം ഇവര്‍ക്ക് കിട്ടിയിട്ടുണ്ടോ എന്ന കാര്യും അന്വേഷിച്ച് വരികയാണ്.

Share news
error: Content is protected !!
Scroll to Top