Section

malabari-logo-mobile

പത്മനാഭസ്വാമി ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറത്തരുതെന്ന് ശുപാര്‍ശ

HIGHLIGHTS : It is recommended not to fly helicopters over Padmanabhaswamy Temple

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷ ശക്തമാക്കുന്നു. പത്മനാഭസ്വാമി ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് സിറ്റിപോലീസ് കമ്മീഷണറുടെ ശുപാര്‍ശ. നിരോധിത മേഖലയും സുരക്ഷാ വീഴ്ചയും അടിസ്ഥാനമാക്കിയാണ് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. കിഞ്ഞദിവസം ക്ഷേത്രത്തിന് മുകളിലൂടെ പലതവണ ഹെലികോപ്റ്റര്‍ പറന്നത് വിവാദമായിരുന്നു.

കഴിഞ്ഞ 28 ാം തിയതി വൈകീട്ടാണ് സ്വകാര്യ വിമാനക്കമ്പനിയുടെ ഹെലികോപ്റ്റര്‍ അനധികൃതമായി ക്ഷേത്രത്തിന് മുകളിലൂടെ പറന്നത്. ഇക്കാര്യത്തില്‍ ക്ഷേത്ര ട്രസ്റ്റി മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു.

sameeksha-malabarinews

അതെസമയം വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ നിര്‍ദേശിച്ച വഴിയിലൂടെയാണ് സഞ്ചരിച്ചതെന്ന് ഏവിയേഷന്‍ അധികൃതര്‍ പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ടെന്നാണ് വിവരം. സൈന്യത്തില്‍ നിന്നു വിരമിച്ച പൈലറ്റുമാര്‍ സ്വകാര്യ വിമാനക്കമ്പനികളില്‍ പ്രവേശിക്കുന്നതിനു മുന്‍പ് ഇത്തരം പരിശീലന പറത്തലുകള്‍ നടത്താറുണ്ടെന്നും പൊലീസ് പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!