തോഷഖാന അഴിമതി കേസില്‍ പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് മൂന്ന് വര്‍ഷം തടവ്. ഇമ്രാഖാന്‍ തോഷാഖാന അഴിമതി കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പാക്കിസ്ഥാന്‍ കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും ഇമ്രാന്‍ ഖാനെ അഞ്ച് വര്‍ഷത്തേക്ക് അയോഗ്യനാക്കി. ഒരു ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്.
ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച സമ്മാനങ്ങള്‍ അനധികൃതമായി വിറ്റുവെന്നാണ് അദേഹത്തിനെതിരെയുള്ള കേസ്. സമ്മാനങ്ങള്‍ ഇത്തരത്തില്‍ വാങ്ങുമ്പോള്‍ വെളിപ്പെടുത്തണം എന്നാണ് നിയമം. നിശ്ചിത തുകയില്‍ കുറവുള്ള സമ്മാനങ്ങള്‍ കൈവശം വെക്കാം. എന്നാല്‍ അതില്‍ കൂടുതല്‍ ഉള്ളവ തോഷഖാന എന്ന സംവിധാനത്തിലേക്കാണ് പോവുക. ഈ സമ്മാനങ്ങളുടെ വില 50 ശതമാനം വരെ കുറച്ച് സ്വന്തമാക്കാനും. എന്നാല്‍ ഇമ്രാന്‍ ഖാന്‍ ഇത് 20 ശതമാനം വരെ കുറച്ച് വാങ്ങുകയും അവ മറിച്ചുവില്‍ക്കുകയും ചെയ്തു വെന്നാണ് കേസ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




