തിരൂരങ്ങാടി:ദേശീയപാതയില്‍ കക്കാട് തങ്ങള്‍ പടി മേഖലയില്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് നിര്‍മിക്കണമെന്ന ആവശ്യം പരിശോധിക്കുന്നതിന് ദേശീയ പാത വിഭാഗം കെ എന്‍ ആര്‍ സി മേധാവികള്‍ സ്ഥലം സന്ദര്‍ശിച്ചു. കക്കാട് ജി എം യു പി സ്‌കൂള്‍, ക്ഷേത്രം, മദ്രസ, മസ്ജിദ് തുടങ്ങിയവ ഉള്‍പ്പെടുന്ന മേഖലയില്‍ നടപ്പാത അനിവാര്യമാണെന്ന് നഗരസഭ വികസന കാര്യ ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങലും മുന്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് ചെയര്‍പേഴ്‌സണ്‍ സുജിനി മുള മുക്കിലും നാട്ടുകാരും സംഘത്തെ ബോധ്യപ്പെടുത്തി. പ്രൊജക്ട് മാനേജര്‍ പി ഡി ശേ ഷുനാഥ്, ലൈസണ്‍ ഓഫീസര്‍ അഷ്‌റഫ് തുടങ്ങിയവര്‍ പരിശോധന നടത്തി.
അഞ്ച് മീറ്റര്‍ വീതിയില്‍ 30 മീറ്റര്‍ നീളത്തിലുമായി സ്ഥലം ലഭ്യമാക്കുകയാണെങ്കില്‍
നടപ്പാത പരിഗണിക്കാമെന്ന് സംഘം പറഞ്ഞു. കഴിഞ്ഞ മാസം കലക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ക്കാര്യം ചെയര്‍മാന്‍ കെ. പി മുഹമ്മദ് കുട്ടി,വികസന ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ എന്നിവര്‍ ആവശ്യപ്പെട്ടിരുന്നു.കെ. പി എ മജീദ് എം എല്‍ എ നിവേദനം നല്‍കിയിരുന്നു.
പരിശോധനക്ക് ജനപ്രതിനിധികളായ ഇഖ്ബാല്‍ കല്ലുങ്ങല്‍, സുജിനി മുള മുക്കില്‍, ഒ ഷൗക്കത്തലി, കെ എം മൊയ്തീന്‍, പോക്കാട്ട് അബ്ദുറഹിമാന്‍ കുട്ടി, ടി, കെ നാസര്‍,ഇവിസലാം മാസ്റ്റര്‍, റിയാസ് കൊയപ്പ, പി ഷാഫി ഹാജി ,പി മുസ്താഖ്, കെ പി ഹനീഫ, ഒ.റഹീം, കെ, എം സിദ്ദീഖ്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




