വിജയലക്ഷ്മിയെ കൊന്ന് കുഴിച്ചുമൂടിയെന്ന് പ്രതിയുടെ മൊഴി;മൃതദേഹം കണ്ടെത്തി

ആലപ്പുഴ: കരുനാഗപ്പളളയില്‍ നിന്നും കാണാതായ വിജയലക്ഷ്മി(48)യെ സുഹൃത്തായ അമ്പലപ്പുഴ കരൂര്‍ സ്വദേശി ജയചന്ദ്രന്‍ കൊന്ന് കുഴിച്ചുമൂടിയതായി സ്ഥിരീകരണം. ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്നാണ് വിവരം. പ്രതി ജയചന്ദ്രനെ പോലീസ് മൂന്ന് ദിവസം മുന്‍പ് കസ്റ്റഡിയില്‍ എടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റസമ്മതം നടത്തുകയായിരുന്നുവെന്നാണ് വിവരം. ജയചന്ദ്രന്റെ വീടിന് സമീപത്തെ പറമ്പില്‍ നിന്നും മൃതദേഹം കണ്ടെത്തി. പോലീസ് പരിശോധന നടത്തിവരികയാണ്.

വിജയലക്ഷ്മിയെ കാണാനില്ലെന്ന് നവംബര്‍ പത്തിനാണ് സഹോദരി പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തിവരവെ എറണാകും പോലീസിന് വിജയലക്ഷമിയുടെ ഫോണ്‍ കളഞ്ഞുകിട്ടി. ഈ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി പോലീസ് കണ്ടെത്തുന്നതും ജയചന്ദ്രനെ കസ്റ്റഡിയില്‍ എടുക്കുന്നത്.

വിജയലക്ഷ്മിക്ക് രണ്ട് മക്കളുണ്ട്.ജയചന്ദ്രന് ഭാര്യയും മകനുണ്ട്.

 

Share news
error: Content is protected !!
Scroll to Top